22-ാമത് ഭാരത് രംഗ് മഹോത്സവിന് നാഷണൽ സ്കൂൾ ഓഫ് ഡ്രാമ അപേക്ഷകള്‍ ക്ഷണിച്ചു.
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയുടെ ആഭിമുഖ്യത്തില്‍ 22-ാമത് അന്തര്‍ദേശീയ നാടകോത്സവം -- ഭാരത് രംഗ് മഹോത്സവ്-2022, ദില്ലിയിലും തിരഞ്ഞെടുക്കപ്പെട്ട അഞ്ചു നഗരങ്ങളിലുമായി, 2022 ഫിബ്രവരി 1 മുതല്‍ 22 വരെ നടത്തപ്പെടുന്നു.
രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ജീവത്യാഗം ചെയ്ത സേനാനികളുടെ ബഹുമാനാര്‍ത്ഥം, 75-മത് സ്വാതന്ത്ര്യദിനാഘോഷമായ 'ആസാദി കാ അമൃത് മഹോത്സവി' ന്റെ ഭാഗമായി നടത്തുന്ന നാടകോത്സവത്തിലേക്ക് രാജ്യത്തിനകത്തും പുറത്തുമുള്ള നാടക സമിതികള്‍, സംഘടനകള്‍, സംവിധായകര്‍, നാടകക്കളരികള്‍ തുടങ്ങിയവരില്‍ നിന്ന് NSD അപേക്ഷകള്‍ ക്ഷണിച്ചുകൊള്ളുന്നു.
തിരഞ്ഞെടുത്ത മികച്ച നാടകങ്ങള്‍ പൊതുജനസമക്ഷം പ്രദര്‍ശിപ്പിക്കുന്നതാണ്.
മുന്‍കാലങ്ങളില്‍ BRM , 8-ാമത് തീയറ്റര്‍ ഒളിമ്പ്യാഡ് എന്നിവയില്‍ പ്രദര്‍ശിപ്പിച്ചവയും ഒരു മണിക്കൂറില്‍ താഴെ ദൈര്‍ഘ്യമുള്ളവയും പരിഗണിക്കുന്നതല്ല.
താഴെപ്പറയുന്ന നാലു വിഭാഗങ്ങളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചുകൊള്ളുന്നു
1. സ്വാതന്ത്ര്യസമര ചരിത്രത്തില്‍ വാഴ്ത്തപ്പെടാത്ത നായകര്‍
2. തനതും പരമ്പരാഗതവുമായ നാടകങ്ങള്‍
3. ആദിവാസി - ഗോത്ര - നാടോടി വിഭാഗങ്ങളുടെ നാടകങ്ങള്‍
4. സമകാലീന നാടകങ്ങള്‍
നിര്‍ദ്ദിഷ്ട അപേക്ഷാഫോമും മറ്റുവിവരങ്ങളും NSD യുടെ വെബ്സൈറ്റായ www.nsd.govt.in ല്‍ ലഭ്യമാണ്.
അപേക്ഷയോടൊപ്പം പെന്‍ഡ്രൈവില്‍ പകര്‍ത്തിയ നാടകവും സമര്‍പ്പിക്കേണ്ടതാണ്.
URI ലിങ്കായ: https:/brmapplication.nsd.govt.in ലും ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്.
സംഘടനകള്‍ / സ്കൂളുകള്‍ / സംവിധായകരില്‍ നിന്ന് ഒരു അപേക്ഷ മാത്രമേ പരിഗണിക്കുകയുള്ളൂ.
തിരഞ്ഞെടുപ്പു സമിതിയുടെ തീരുമാനം അന്തിമമായിരിക്കും.
അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാനതീയതി: 31 ഒക്ടോബര്‍ 2021
അപേക്ഷകള്‍ ലഭിക്കേണ്ട വിലാസം: The director, NSD, Bhawalpur house, Bhagwandas Road, New Delhi-110001
Phone : 011 23073647, 23387916
Web site: www.nsd.gov.in
Note: ഭാരതസര്‍ക്കാരിന്റെ അനുമതിയോടെ NSD നാടകോത്സവം നടത്തുന്നതാണ്. നാടകോത്സവത്തില്‍ പങ്കെടുക്കുന്നവര്‍ കൊവിഡ് 19 പ്രോട്ടോകോള്‍ നിര്‍ബന്ധമായും പാലിക്കേണ്ടതാണ്.