കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന സോളോ തിയറ്റർ ഫെസ്റ്റിവലിന്റെ അവതരണം ജൂൺ 26 മുതൽ, അരങ്ങിൽ പത്ത് നാടകങ്ങൾ
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന സോളോ തിയറ്റർ ഫെസ്റ്റിവലിന്റെ ഭാഗമായ പത്തു നാടകങ്ങളുടെ അവതരണം ജൂൺ 26 മുതൽ 30 വരെ കണ്ണൂർ ജില്ലയിലെ ന്യൂ മാഹി മലയാള കലാഗ്രാമത്തിൽ നടക്കും. തലശ്ശേരി ആർട്സ് സൊസൈറ്റിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന നാടകോത്സവത്തിന്റെ ഉദ്ഘാടനം ജൂൺ 26 ഞായറാഴ്ച വൈകിട്ട് 5.30ന് പ്രശസ്ത സാഹിത്യകാരൻ ശ്രീ എം മുകുന്ദൻ നിർവ്വഹിക്കും. ചടങ്ങിൽ പ്രശസ്ത എഴുത്തുകാരനും നാടക കൃത്തുമായ എൻ ശശിധരൻ മുഖ്യ പ്രഭാഷണവും വി കെ പ്രഭാകരൻ, ഓ. അജിത് കുമാർ, ടി ടി വേണുഗോപാലൻ, രാജേന്ദ്രൻ തായാട്ട്, ആർ ഐ പ്രശാന്ത് തുടങ്ങിയവർ ആശംസകളും നേരും.
തെരഞ്ഞെടുക്കപ്പെട്ട പത്ത് കേന്ദ്രങ്ങളിലായി അൻപത് ഏകപാത്ര നാടകങ്ങളുടെ നൂറു അവതരണങ്ങളാണ് സംഗീത നാടക അക്കാദമി ഈ സോളോ ഫെസ്റ്റിവലിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഓരോ കേന്ദ്രത്തിലും രണ്ടു നാടകങ്ങൾ വീതം പത്തു നാടകങ്ങൾ അഞ്ചു ദിവസങ്ങളിലായി അവതരിപ്പിക്കും.
ആദ്യ നാടകം വൈകിട്ട് 6.30 നും രണ്ടാമതു നാടകം 7.30 നും അരങ്ങിൽ എത്തും.
അവതരിപ്പിക്കുന്ന നാടകങ്ങൾ
ജൂൺ 26
ഉടൽ (ദിലീപ് ചിലങ്ക)
ഡോ. വികടൻ (വിനു ജോസഫ്)
ജൂൺ 27
ഞാൻ ശൂർപ്പണഖ (പി ഉമാദേവി)
പെരും ആൾ (എം അരുൺ)
ജൂൺ 28
പെണ്ണമ്മ (മിനി രാധൻ)
ഏകാകിനി (രതി പെരുവട്ടൂർ)
ജൂൺ 29
ദി ഓവർക്കോട്ട് (രാഹുൽ ശ്രീനിവാസൻ)
ജീവിതം ഡോട്ട് കോം (രജീഷ് പുറ്റാട്ട്)
ജൂൺ 30
ബ്ലൂ ദി കളർ ഒഫ് മാൻ (എം ഷാജി)
നിലാവ് അറിയുന്നു (ആർ സി വിനോദ്)