ഒരായുഷ്ക്കാലം മുഴുവൻ നാടകത്തെ നെഞ്ചിലേറ്റിയ കെ ആർ ദാസ് എന്ന കാരാടിൻ്റെ നാടകാചാര്യൻ അരങ്ങൊഴിഞ്ഞു
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
കാരാട്: കാരാട്ടുമ്മൽ രാമദാസൻ (കെ.ആർ.ദാസ്) (85)നിര്യാതനായി. കാരാട് കലാസമിതിയുടെ "ജജ് നല്ല മന്ഷ്യനാവ്"എന്ന നാടകത്തിലൂടെ അരങ്ങിലെത്തി പിന്നിട് വിവിധ നാടകങ്ങളിൽ സജീവ സാന്നിദ്ധ്യമായ കെ ആർ ഭാസ് ആദ്യകാല കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനായിരുന്നു. ജനകീയ സമരങ്ങളിൽ പങ്കെടുത്ത് ജയിൽ വാസമനുഷ്ടിച്ചുണ്ട്.
സ്റ്റേജിൽ നാടകമവതരിപ്പിച്ചു കൊണ്ട് മരിക്കണം എന്ന് പലപ്പോഴും സഹപ്രവർത്തകരോട് പറയുമായിരുന്നു.
2021 ഡിസംബർ 19ന് കുടുംബശ്രീ വാർഷികത്തിൽ കനൽഷീതിയേറ്ററിൻ്റെ ബാനറിൽ ജോഗിനി ഒരു തുടർക്കഥയെന്ന നാടകത്തിൽ ശ്രദ്ധേയമായ ഒരു വേഷം ചെയ്ത് തൻ്റെ എൺപത്താറാമത്തെ വയസ്സിലും അരങ്ങിൽ നിറഞ്ഞു നിന്നു.
ഭാര്യയും രണ്ടാൺ മക്കളും ഒരു മകളും പേരക്കുട്ടികളുമായി സംതൃപ്ത കുടുംബ ജീവിതം നയിക്കുകയായിരുന്നു.
ചെറിയ കുട്ടികൾ മുതൽ വൃദ്ധജനങ്ങൾ വരെ ദാസേട്ടൻ്റെ സുഹൃദ് വലയത്തിലുണ്ടായിരുന്നു
ആ ചിരി മാഞ്ഞു പോയിരിക്കുന്നു.
ആ മഹാ നടൻ അവസാന രംഗവും കഴിഞ്ഞു് അരങ്ങൊഴിഞ്ഞിരിക്കുന്നു.
ഭാര്യ:ശ്രീദേവി
മക്കൾ:ജ്യോതിലക്ഷ്മി, ബിമൽ ദാസ്, സലിൽ ദാസ്.
മരുമക്കൾ:വിജയൻ (കുരുവഞ്ചേരി), ദീപ, ഷിജി.
സംസ്കാരം വീട്ടുവളപ്പിൽ നടന്നു.
അതുല്യ പ്രതിഭയ്ക്ക് ലോക നാടക വാർത്തകളുടെ പ്രണാമം