ആർ.എൽ.വി കോളേജ് ഓഫ് മ്യൂസിക് & ഫൈൻ ആർട്സ് തൃപ്പൂണിത്തുറ; പ്ലസ് ടു പാസ്സായിട്ടുള്ള വിദ്യാർത്ഥികൾക്ക് സംഗീത, വാദ്യ, നൃത്ത, ചിത്രകലാ ബിരുദ പഠനത്തിന് അവസരം
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
കേരളത്തിന്റെ കലാ വിദ്യാഭ്യാസ രംഗത്ത് ചിരപ്രതിഷ്ഠ കൈവരിച്ച തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജ് ഓഫ് മ്യൂസിക് & ഫൈൻ ആർട്സിൽ കോട്ടയം മഹാത്മാഗാന്ധി സർവകലാശാലയുടെ അംഗീകാരമുള്ള മൂന്ന് വർഷം ദൈർഘ്യമുള്ള ബി.എ. (1) വായ്പാട്ട് (വോക്കൽ), വീണ, വയലിൻ, മൃദംഗം (2) ഭരതനാട്യം, മോഹിനിയാട്ടം, കഥകളി വേഷം, കഥകളി സംഗീതം, കഥകളി ചെണ്ട, കഥകളി മദ്ദളം കോഴ്സുകൾക്കും (3) നാല് വർഷം ദൈർഘ്യ മുള്ള ബി.എഫ്.എ ചിത്രകല, ശിൽപ്പകല, അപ്ലൈഡ് ആർട്ട് എന്നീ കോഴ്സുകൾക്കും പ്ലസ് ടു തത്തുല്യ യോഗ്യത പാസ്സായിട്ടുള്ള കല അഭിരുചിയുള്ള വിദ്യാർത്ഥികൾക്ക് ബിരുദ പഠനത്തിന് അവസരം.
ഡിഗ്രി പ്രവേശനത്തിനായി നിയോഗിച്ചിട്ടുള്ള വിദഗ്ധ സമിതി നടത്തുന്ന പ്രായോഗിക അഭിരുചി ടെസ്റ്റിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനത്തി നുള്ള വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നത്. ബി.എഫ്.എ ഒന്നാം വർഷം ചിത്രകല, ശിൽപ്പകല, അപ്ലൈഡ് ആർട്ട് ഇന്റഗ്രേറ്റഡ് കോഴ്സിന് അപേക്ഷി ക്കുന്ന വിദ്യാർത്ഥികൾക്ക് അഭിരുചി പരീക്ഷയ്ക്കു പുറമെ എഴുത്തു പരീക്ഷയും അഭിമുഖവും ഉണ്ടായിരിക്കുന്നു.
അപേക്ഷ ഫോം 16/07/2022 - 5 മണി വരെ കോളേജിന്റെ വെബ്സൈറ്റ് www.rlycollege.ac.in നിന്നും ലഭിക്കുന്നതാണ്. ഡൗൺലോഡ് ചെയ്തു പൂരിപ്പിച്ചതിനുശേഷം അപേക്ഷാ ഫോം തുകയായ 60/- രൂപ (അറുപതു രൂപ Principal. RLV College of Music & Fine Arts, Tripunithura Bank Name: SBI Tripunithura A/C. No. 57058072090, IFSC-SBIN0070156 omolceed യും, പൂരിപ്പിച്ച അപേക്ഷ, ഫീസ് അടച്ച രസീത് എന്നിവ നേരിട്ടോ, പോസ്റ്റൽ മാർഗമോ കോളേജിൽ എത്തിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ - 0484 2779757, Mob. No. 8547810757