ഗിരീഷ് കാരാടി അനുസ്മരണ നാടകോത്സവം
- വാർത്ത - ലേഖനം
വയനാട് : മലയാള നാടക പ്രവർത്തകരുടെ അന്താരാഷ്ട്ര നവ മാധ്യമ കൂട്ടായ്മയായ ലോക നാടക വാർത്തകൾ (LNV) അകാലത്തിൽ പൊലിഞ്ഞു പോയ നാടക സംവിധായകനും അഭിനേതാവും LNV സെൻട്രൽ അഡ്മിൻ അംഗവുമായിരുന്ന ഗിരീഷ് കാരാടിയുടെ സ്മരണാർത്ഥം "എൽ എൻ വി അന്താരാഷ്ട്ര
ഓൺലൈൻ മൈക്രോ ഡ്രാമ ഫെസ്റ്റിവൽ"
സംഘടിപ്പിക്കുന്നു.
പത്ത് മിനിറ്റ് ദൈർഘ്യം വരുന്നതും കുറഞ്ഞത് രണ്ട് കഥാപാത്രങ്ങൾ ഉള്ളതുമായ മലയാളം, ഇംഗ്ളീഷ്, ഹിന്ദി ഭാഷകളിലെ നാടകങ്ങൾ ആണ് മൈക്രോ ഡ്രാമ മത്സരത്തിലേക്ക് പരിഗണിക്കുക.
2023 സെപ്റ്റംബർ അവസാനവാരം വയനാട് സുൽത്താൻ ബത്തേരിയിൽ സംഘടിപ്പിക്കുന്ന ഗിരീഷ് കാരാടി സ്‌മൃതി നാടക മേളയിൽ വച്ചു
മികച്ച അവതരണം, സംവിധാനം, രചന, നടൻ, നടി, ബാല താരം, എന്നീ വിഭാഗങ്ങളിൽ മികച്ച സ്ഥാനത്തിനു അർഹരാകുന്നവർക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകുന്നതായിരിക്കും.
നാടകത്തിന്റെ സ്ക്രിപ്റ്റ് / സംക്ഷിപ്തം സമർപ്പിക്കേണ്ട അവസാന തീയതി 2023 ജൂലൈ 30 ആയിരിക്കും. തെരഞ്ഞെടുക്കപ്പെടുന്ന നാടകങ്ങളുടെ വീഡിയോ ആഗസ്റ്റ് 30നു മുൻപായി അപ്‌ലോഡ് ചെയ്യേണ്ടുന്നതാണ്.
കൂടുതൽ വിവരങ്ങൾ ലോക നാടക വാർത്തകൾ ഓൺലൈൻ മാഗസിനിലും വാട്സ് ആപ്പ് ഗ്രൂപ്പുകളിലും ഉടനെ ലഭ്യമാകും.