കോവിഡ് വ്യാപന പശ്ചാത്തലത്തിൽ എൽ.എൻ.വി സഫ്ദർ ഹാഷ്മി ദേശീയ തെരുവ് നാടകോത്സവം മാറ്റി വെച്ചതായി സംഘാടക സമിതി അറിയിച്ചു.
സ്വന്തം ലേഖകൻ
പ്രിയ സുഹൃത്തെ,
ജനുവരി 17 തിങ്കളാഴ്ച രാത്രി 9.30ന് കൂടിയ സഫ്ദർ ഹാഷ്മി അനുസ്മരണ ജനകീയ ദേശീയ നാടകോത്സവ സംഘാടക സമിതി യോഗ തീരുമാനങ്ങൾ.
1. കോവിഡ് വ്യാപന തീവ്രതയുടെ പശ്ചാത്തലത്തിൽ ഗവർൺമെന്റും ആരോഗ്യ വകുപ്പും നിർദ്ദേശിച്ച നിയന്ത്രണങ്ങൾ പാലിക്കുക എന്നതു നമ്മുടെ ഉത്തരവാദിത്തവും കടമയും
ആണ്. പ്രസ്തുത സാഹചര്യത്തിൽ ജനുവരി ഫെബ്രുവരി മാസങ്ങളിൽ നടത്തുന്നതിനായി തീരുമാനിച്ചു, പ്രാദേശിക സംഘാടക സമിതികൾ രൂപീകരിച്ചു, തുടക്കം കുറിച്ച നാടകോത്സവ പ്രവർത്തനങ്ങൾ തത്ക്കാലം നിർത്തിവയ്ക്കുന്നതിന് തീരുമാനിച്ചു.
2. കോവിഡ് സാഹചര്യത്തില്‍ മാറ്റമുണ്ടാകുന്നതിനനുസരിച്ചു, കൂടുതൽ മികച്ച രീതിയിൽ, ജനപങ്കാളിത്തത്തോടെ, നാടകോത്സവം സംഘടിപ്പിക്കണമെന്ന് തീരുമാനിച്ചു.
3. നാടകോത്സവം മാറ്റിവെയ്ക്കുന്ന തീരുമാനം സംഗീത നാടക അക്കാദമി സെക്രട്ടറിയെയും സാംസ്കാരിക വകുപ്പ് മന്ത്രിയെയും സംഘടനകളെയും മറ്റ് എല്ലാ ബന്ധപ്പെട്ടവരെയും അറിയിക്കുന്നതിന് സംഘാടക സമിതി ഭാരവാഹികളെ ചുമതലപ്പെടുത്തി.
4. ഈ സാമ്പത്തിക വർഷം നാടകോത്സവം സംഘടിപ്പിക്കുവാൻ കഴിയാതെ വരുന്ന സാഹചര്യം ഉണ്ടായാൽ അനുവദിക്കപ്പെട്ട സാമ്പത്തിക സഹായം നഷ്ടമാകാതെ ഈ തുക അടുത്ത സാമ്പത്തിക വർഷത്തിൽ അനുവദിച്ചു കിട്ടുന്നതിനും സാദ്ധ്യമെങ്കിൽ കൂടുതൽ തുക ഈ സംരംഭത്തിനായി വകയിരുത്തുന്നതിനും മന്ത്രിമാർക്കും വകുപ്പ് മേധാവികൾക്കും നിവേദനം നൽകുവാൻ സംഘാടക സമിതി ഭാരവാഹികളെ ചുമതലപ്പെടുത്തി.
സസ്നേഹം
പ്രൊഫ. പി. ഗംഗാധരൻ (ജനറൽ കൺവീനർ)
മോഹൻ രാജ് പി എൻ (ചെയർമാൻ)
ദേശീയ തെരുവ് നാടകോത്സവ സംഘാടക സമിതി.