ഗുരുവായൂർ ദേവസ്വം വാദ്യവിദ്യാലയത്തിൽ ഗുരുകുല സമ്പ്രദായത്തിൽ വാദ്യകലകൾ പഠിക്കാൻ ഇപ്പോൾ അപേക്ഷിക്കാം.
എഡിറ്റർ
ഗുരുവായൂർ ദേവസ്വം വാദ്യവിദ്യാലയത്തിൽ ചെണ്ട, തിമില, മദ്ദളം, കൊമ്പ്, കുറുംകുഴൽ, നാഗസ്വരം, തവിൽ, അഷ്ടപദി എന്നീ എട്ടു കോഴ്‌സുകളിൽ ആകെ മുപ്പത്തിയേഴു സീറ്റുകളിലേക്ക് ഗുരുകുല സമ്പ്രദായത്തിൽ പഠിക്കുവാൻ താത്പര്യമുള്ള ഹിന്ദുക്കളായ കുട്ടികൾക്കു വേണ്ടി രക്ഷിതാക്കളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു.കുട്ടികൾ 12-15 വയസ്സ് മദ്ധ്യേ പ്രായപരിധി ഉള്ളവരും ഏഴാം ക്ളാസ് ജയിച്ചവരും ആകണം.കോഴ്സിനായി തിരഞ്ഞെടുക്കപ്പെടുന്നവർക്ക് താമസം, ഭക്ഷണം, പ്രതിമാസം 1000 രൂപ സ്റ്റൈപ്പന്റ് എന്നിവ അനുവദിക്കുന്നതായിരിക്കും. പ്രവേശനം ലഭിക്കുന്നവരുടെ രക്ഷിതാക്കൾ ദേവസ്വത്തിൽ നിന്ന് ലഭിക്കുന്ന മാതൃകയിൽ ഒരു ബോണ്ട് എഴുതി സമർപ്പിക്കേണ്ടതാണ്.
കുട്ടികളുടെ വയസ്സ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ സഹിതം 2021 ഓഗസ്റ്റ് 9 നു വൈകുന്നേരം 3 മണിക്കു മുൻപായി ഗുരുവായൂർ ദേവസ്വം ഓഫിസിൽ നേരിട്ടോ, അഡ്മിനിസ്ട്രേറ്റർ, ഗുരുവായൂർ ദേവസ്വം പി ഓ .ഗുരുവായൂർ എന്ന വിലാസത്തിൽ തപാൽ മാർഗമോ ലഭിക്കേണ്ടതാണ് .അപേക്ഷ ഉള്ളടക്കം ചെയ്ത കവറിനു പുറത്ത് വാദ്യവിദ്യാലയത്തിലെ പ്രവേശനത്തിനുള്ള അപേക്ഷ എന്ന് രേഖപ്പെടുത്തേണ്ടതാണ് .
ഫോൺ 0487 2556335
വാദ്യവിദ്യാലയം 0487 2552801