"മാരൻ" നാടകാവതരണം പുനരാരംഭിക്കുന്നു...
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
കോവിഡ്കാലത്തെ ദുരിതങ്ങളെയും നിയന്ത്രണങ്ങളെയും അതിജീവിച്ച് നിശ്ചലമായ അരങ്ങിനെ ഉണർത്താൻ ശ്രമിച്ച് നാടകാവതരണത്തിന് മുന്നിട്ടിറങ്ങിയ കേരളത്തിലെ പ്രശസ്ത നാടകസംഘമാണ് വൈക്കം തിരുനാൾ നാടകവേദി.
രംഗകലാവതരണത്തിനുവേണ്ടി കെസിബിസി മാധ്യമകമ്മീഷൻ ആരംഭിച്ച 'ആൾട്ടർ' കൊച്ചിയുടെ ആഭിമുഖ്യത്തിൽ 2021ലെ ലോകനാടകദിനാചരണം മാർച്ച് 27ന് പാലാരിവട്ടം പി ഒ സി ഓഡിറ്റോറിയത്തിൽ സമുചിതമായി സംഘടിപ്പിച്ചിരുന്നു. നാടകാവതരണത്തിന് മുമ്പ് സംഘടിപ്പിച്ച യോഗത്തിൽ മലയാള നാടകവേദിയിൽ നൂതനവും നവീനവുമായ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന നാടകകൃത്ത്, സംവിധായകൻ, നടൻ, നാടകഗവേഷകൻ, നാടകാദ്ധ്യാപകൻ, പ്രസാധകൻ, പ്രഭാഷകൻ തുടങ്ങിയ നിലകളിൽ അരങ്ങ് ജീവിതത്തിൻറെ അമ്പതാണ്ട് പിന്നിടുന്ന ജോൺ ടി വേക്കനെ കെസിബിസി മാധ്യമ കമ്മീഷൻ ആദരിച്ചു. നാടകകൃത്ത് ടി എം എബ്രഹാം ലോകനാടക സന്ദേശം നല്കി. തുടർന്ന്, വൈക്കം തിരുനാൾ നാടകവേദിയുടെ പുതിയ നാടകം "മാരൻ" അവതരിപ്പിച്ചു. കാലികപ്രസക്തമായ ഒരു പ്രമേയമാണ് രംഗത്തവരിപ്പിച്ചത്. അയൂബ്ഖാൻ, മല്ലിക എന്നീ അഭിനേതാക്കളാണ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പ്രേക്ഷകരുടെയും മാധ്യമങ്ങളുടെയും മുക്തകണ്ഠ പ്രശംസ ലഭിച്ചു... ഏതാനും വേദികളിൽ അവതരണത്തിനുള്ള തീരുമാനമാണ്ടായി... ദിവസങ്ങൾക്കകം രണ്ടാമത്തെ ലോക്ഡൗൺ... ഇപ്പോഴിതാ ജനജീവിതം സാധാരണ നിലയിലേയ്ക്ക്... മാരൻ അവതരണം പുനരാരംഭിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചയിലാണ് നാടകകൃത്ത് എസ് ബിജിലാലും സംവിധായകൻ ജോൺ ടി വേക്കനും നാടകസംഘാംഗങ്ങളും
.
നാടകാവതരണത്തിന് ബന്ധപ്പെടേണ്ട നമ്പർ : 94001 35378