ഇന്ത്യൻ സോഷ്യൽ സെന്റർ അജ്മാൻ പ്രസിഡന്റായി ജസീം മുഹമ്മദിനെ തിരഞ്ഞെടുത്തു.
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
അജ്മാൻ: ഇന്ത്യൻ സോഷ്യൽ സെന്റർ അജ്മാൻ 2022-23 കാലയളവിലെ മാനേജിങ് കമ്മിറ്റി രൂപവത്കരിച്ചു. 26 അംഗങ്ങൾ അടങ്ങുന്നതാണ് പുതിയ മാനേജിങ് കമ്മിറ്റി. ജാസിം മുഹമ്മദ്(പ്രസി), ചന്ദ്രൻ ബേപുർ (ജന. സെക്ര), വിനോദ് കുമാർ (ട്രഷ), ഗിരീഷ് (വൈസ് പ്രസി), ലേഖ സിദ്ധാർഥൻ (ജോ. സെക്ര), അഫ്സൽ ഹുസൈൻ (ജോ. ട്രഷറർ) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.
കലാവിഭാഗം കൺവീനറായി സനിൽ കാട്ടകത്ത്, കായികവിഭാഗം കൺവീനറായി പ്രഘോഷ് അനിരുദ്ധ്, സാഹിത്യ വിഭാഗം കൺവീനറായി രാജേന്ദ്രൻ പുന്നപ്പള്ളി, യൂത്ത് ആൻഡ് ചിൽഡ്രൻ കൺവീനറായി ഫാമി ഷംസുദ്ദീൻ, വെൽഫെയർ കമ്മിറ്റി കൺവീനറായി അഡ്വ. ഫെമിൻ പണിക്കശ്ശേരി, വനിതാ വിഭാഗം കൺവീനറായി ഫൈഹ ബഷീർ, ഓഫിസ് മെയിന്റനൻസ് പ്രജിത്ത്, റവന്യൂ ആൻഡ് ഡെവലപ്മെന്റ് കൺവീനറായി ഗിരീശൻ കട്ടാമ്പിൽ, പി.ആർ ആൻഡ് മീഡിയ കൺവീനറായി ഷബീർ ഇസ്മായിൽ എന്നീ സബ്കമ്മിറ്റി കൺവീനർമാരെയും ജനറൽ ബോഡി തിരഞ്ഞെടുത്തു.