ചരിത്രത്തിലായ ചേറൂർ പട
എ. സബാസ്‌റ്റ്യൻ
ചരിത്രം പഠിക്കാതെ വർത്തമാനത്തേക്ക് എത്തുവാൻ കഴിയുന്നില്ലെന്നത് യാഥാർത്ഥ്യം. ചരിത്രം നിർമ്മിതി മാത്രമായാലോ?
കുടിയാൻ അടിയാൻ ബന്ധത്തിൽ കുടിയാനെ മനുഷ്യനായി പരിഗണിക്കാതെ എങ്ങനെയെല്ലാം ദ്രോഹിക്കാം എന്നാൽ സമൂഹത്തിലെ മേൽതട്ടിലുള്ളവരുടെ അടുത്ത് വളരെ മാന്യമായി പെരുമാറുകയും ചെയ്യുന്ന ഇരട്ടത്താപ്പ് വെച്ച് പുലർത്തുന്ന അംശം അധികാരിയുടെ കഥയാണ് ചേറൂർ പടയെന്ന നാടകം. മനുഷ്യൻ ആർക്കും അടിമയല്ലെന്നും ആരുടെ മുന്നിലും കുമ്പിട്ട് നിൽക്കേണ്ടവനല്ലെന്നും പറഞ്ഞ് പഠിക്കുന്ന മമ്പറം തങ്ങളും കൂടി ചേരുമ്പോഴാണ് നാടകം പൂർണ്ണമാകുന്നത്. ഇതിൻ്റെ ഇടയ്ക്ക് തമ്മിലടിപ്പിച്ച് നേട്ടം കൊയ്യുന്ന ബ്രീട്ടിഷുകാരും.
മനുഷ്യനായി പരിഗണിച്ചതിൻ്റെ പേരിൽ സ്വ സമുദായം വെടിഞ്ഞ് മുസ്ലിം മതം സ്വീകരിക്കുകയും അതിൻ്റെ ഫലമായി അംശം നമ്പൂതിരി മതം മാറിയവളുടെ മുല ഛേദിച്ച് കളയുന്നിടത്ത് നിന്നും അനീതിക്കെതിരെ പടപൊരുതുകയും വീരമൃത്യു വരിക്കുകയും ചെയ്യുന്നിടത്ത് നാടകം പൂർണ്ണമാക്കുന്നു.
നാടക നിരൂപണം നടത്തുമ്പോൾ എങ്ങനെ ഇങ്ങനെ കഥ പറയേണ്ടി വരുന്നു എന്നിടത്ത് തന്നെയാണ് ഈ നാടകം എത്തി നിൽക്കുന്നത്.
അംശം അധികാരിയായ സുനിൽ സുഖദ അരങ്ങിൽ ജീവിക്കുകയാണ്. ഹബീബ് ഖാൻ മമ്പുറം തങ്ങളായി പ്രേക്ഷക ഹൃദയത്തിലിടം പിടിച്ചു. കൂട്ടായ പരിശ്രമത്തിൻ്റെ വിജയമായി ഈ നാടകം പ്രേക്ഷകരിൽ നിന്നും കൊടുക്കൽ വാങ്ങലുകൾ സംഭവിക്കുന്നുണ്ട്. കൃത്യമായ അവളിൽ എല്ലാം ചേരുംപടി ചേർന്നപ്പോൾ കുറ്റങ്ങളൊന്നുമില്ലാത്ത നല്ല നാടകം പിറവിയെടുക്കുമെന്നതിന് ഉദാഹരണമായി തീരുന്നു ചേറൂർ പടയെന്ന നാടകം.
വർത്തമാനകാലം സുഖകരമാകുമ്പോഴാണോ ചരിത്രത്തിലേക്ക് കുത്തിമറയേണ്ടി വരുന്നതെന്ന ചോദ്യം ഉയർന്ന് വരാം. നാടക രചന നിർവഹിച്ച ഗിരീഷിനും സംവിധാനം നിർവഹിച്ച ഗണേഷിനും അഭിമാനിക്കാം.