തൂവാനം പുസ്തക പ്രകാശനം ഒക്ടോബർ 19ന്
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
സൈന്ധവ ബുക്സ് പ്രസിദ്ധീകരിക്കുന്ന ഡോ. എം എസ് നൗഫൽ രചിച്ച തൂവാനം എന്ന കൃതിയുടെ പ്രകാശനം ഒക്ടോബർ 19 ചൊവ്വാഴ്ച രാവിലെ
9 മണിക്ക് കൊല്ലം കടപ്പാക്കട ജനയുഗം കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന കാമ്പിശ്ശേരി കരുണാകരൻ ഗ്രന്ഥശാല ഓഡിറ്റോറിയത്തിൽ വച്ച് ബഹു .ക്ഷീര മൃഗ സംരക്ഷണ വകുപ്പ് മന്ത്രി.ശ്രീമതി. ജെ.ചിഞ്ചുറാണി പ്രശസ്ത ചരിത്രകാരൻ ഡോ ടി.ജമാൽ മുഹമ്മദിന് നൽകി കൊണ്ട് നിർവ്വഹിക്കും.
കൊല്ലം ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ ബി മുരളി കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന ചടങ്ങിൽ എസ് ദേവകുമാർ സ്വാഗതവും ജനയുഗം റസിഡന്റ് എഡിറ്റർ പി എസ് സുരേഷ് മുഖ്യ പ്രഭാഷണവും നടത്തും. പ്രശസ്ത പ്രവാസി നാടക പ്രവർത്തകനും ലോക നാടക വാർത്തകൾ സെൻട്രൽ അഡ്മിൻ അംഗവുമായ പി എൻ മോഹൻരാജ് ജനയുഗം വാരാന്തം എഡിറ്റർ ജയൻ മഠത്തിൽ എന്നിവർ ആശംസകൾ നേർന്നു സംസാരിക്കും. എം.എസ് നൗഫൽ നന്ദി രേഖപ്പെടുത്തും.
കേരള സർവ്വകലാ ശാലയിൽ നിന്ന് ചെറുകഥയിൽ ബാല്യത്തിന്റെ പ്രതിഫലനത്തെക്കുറിച്ചുള്ള ഗവേഷണത്തിൽ ഡോക്റ്ററേറ്റ് നേടിയ എം.എസ് നൗഫൽ പൊന്നാനി എം.ഈ.എസ് കോളേജ് അദ്ധ്യാപകനായും പാങ്ങോട് മന്നാനിയ കോളേജ് അസോസിയേറ്റ് പ്രൊഫസ്സറായും മലയാളം വകുപ്പ് അദ്ധ്യക്ഷനായും സേവനം അനുഷ്ഠിച്ചു. 2021ൽ വിരമിച്ച എം.എസ് നൗഫൽ ജ്വാലാമോതിരം, അദൃശ്യ സന്ദർശകൻ തുടങ്ങിയ അഞ്ച് നോവലുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സംസ്ഥാന ടെലി വിഷൻ അവാർഡ് നേടിയ കുറ്റിക്കാട്ടിൽ ഡോട്ട് കോം എന്ന കുട്ടികളുടെ അനിമേറ്റെഡ് പരമ്പരയുടെ തിരക്കഥാകൃത്തും ശബ്ദ സംവിധായകനുമാണ് കൊല്ലം തേവള്ളി സ്വദേശിയായ എം.എസ് നൗഫൽ.