നടനും സംവിധായകനുമായ കബീർ ദാസ് അന്തരിച്ചു
- വാർത്ത - ലേഖനം
മലയാള പ്രൊഫഷണൽ നാടകങ്ങളിലെ നടനും സംവിധായകനുമായ കബീർ ദാസ് അന്തരിച്ചു.
പത്തു വയസ്സു മുതൽ നാടക രംഗത്തെത്തി. കിളിമാനൂർ കെ.ആർ തിയറ്റേഴ്സിലാണ് ബാലതാരമായി ആദ്യമെത്തിയത്. 40ഓളം കലാകാരന്മാരുമായി ചേർന്ന് 1985ൽ ദൃശ്യകല എന്ന സമിതിക്ക് രൂപം നൽകി. ഈ സമിതിയുടെ ബാനറിൽ 30ഓളം നാടകങ്ങൾ അരങ്ങിലെത്തിച്ചു. 2014ൽ 'പൊന്നുകൊണ്ടൊരു പൊന്നോമനയാണ് സമിതി അവസാനമായി അരങ്ങിലെത്തിച്ചത്. കൊട്ടിയം സംഗം തിയറ്റേഴ്സ്, എ.കെ തിയറ്റേഴ്സ്, കൊല്ലം യൂനിവേഴ്സൽ, ഇന്ത്യൻ ഡാൻസ് അക്കാദമി, കൊല്ലം പ്രസാധന, ചങ്ങനാശ്ശേരി ഗീഥ, കൊല്ലം സുനിത, പ്രതിഭ ആർട്സ്, എസ്.എൽ.പുരം സൂര്യസോമ, വൈക്കം മാളവിക, കൊല്ലം അനശ്വര, കോട്ടയം നാഷനൽ, കൊല്ലം യവന, ചൈതന്യ എന്നിങ്ങനെ ഒട്ടുമിക്ക സമിതികളിലും കബീർദാസ് പ്രവർത്തിച്ചിട്ടുണ്ട്.
സംസ്ഥാന സർക്കാരിന്റെ 1990ലെ മികച്ച സംവിധായകൻ, 91ലെ മികച്ച നടൻ, 92ലെ മികച്ച നാടകം എന്നിവയ്ക്കുള്ള പുരസ്കാരങ്ങളും കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജാ പുരസ്കാരവും (2021) ലഭിച്ചിട്ടുണ്ട്.