'അമ്മ'. കണ്ണുകളിൽ ഹരിത ഭംഗി നൽകിയ ഒരു മനോഹര നാടകം
അനിൽ കുമാർ കണ്ണൻ
ജർമ്മൻ സാഹിത്യകാരനായ ബ്രത്തോൾഡ് ബഹ്തിന്റെ 'ചോക്ക് കൊണ്ടൊരുവൃത്തം' എന്ന ഇതിഹാസ നാടകത്തിന്റെ മലയാള രൂപാന്തരം എന്ന് പറയുന്ന നാടകമാണ് അമ്മ. പ്രകൃതി പച്ചപ്പാണ് അതിന് അവകാശപ്പെട്ടവർ അതിനെ സ്നേഹിക്കുമ്പോൾ പൊന്നു വിളയും. അതിനെ നശിപ്പിക്കുമ്പോൾ മനുഷ്യരോടുള്ള ജനാധിപത്യം നഷ്ടമാകും. ഭരണവർഗ്ഗം ജനങ്ങളാൽ ഭരിക്കപ്പെടുമ്പോഴാണ് നല്ല ഭരണം ഉണ്ടാകുക എന്ന് നാടകം പറഞ്ഞു വയ്ക്കുന്നു. ബർടോൾഡ് ബ്രഹ്ത്ത് നാടകത്തിലൂടെ പറഞ്ഞത് " കൃഷിഭൂമി കർഷകന്" എന്ന ആശയമായി നമുക്ക് തോന്നാം, അമ്മ നാടകം ഉദ്ദേശിച്ചതും അതുപോലെ തന്നെ. ഈ കർഷക സമര കാലഘട്ടത്തിലും, പ്രകൃതി ദുരന്തത്തിലും മനുഷ്യന്റെ നന്മയും, തിന്മയും തിരിച്ചറിയുന്നുണ്ട്. നല്ലൊരു സന്ദേശമാണ് നാടകം മുന്നോട്ട് വയ്ക്കുന്നത്. ഭരണകർത്താക്കൾ ജനങ്ങളുടെ ഇടയിലേക്ക് കടന്നുവരണം, ജനങ്ങളുടെ അഭിപ്രായം അറിഞ്ഞ് ഭരിക്കപ്പെടണം എന്നും നാടകം പറഞ്ഞവസാനിപ്പിക്കുന്നു. ഗംഭീര അവതരണമല്ലെങ്കിലും നല്ല അവതരണം. നടി നടൻ നന്നായി നിറഞ്ഞാടി എങ്കിലും മനസ്സിൽ ഗംഭീരമായി നിറഞ്ഞാടിയ പ്രകൃതി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മഞ്ജുവിനെ മറികടക്കാൻ ഇനി ഒരു നടിക്ക് സാധിക്കുമോ എന്ന് കണ്ടറിയണം. കാരണം സംഭാഷണം മാത്രമല്ല നാടകം എന്ന് ഈ പെൺകുട്ടി തെളിയിച്ചു. എല്ലാം നന്നായി. ആശംസകൾ.
(നാടകത്തിൽ ചിലത് നെഗറ്റിവ് ആയി തോന്നിയത് ഒരു നൃത്തനാടകത്തിന്റെ ഫീൽ. സിനിമാറ്റിക് ഡാൻസ് ക്രിയേറ്റ് ചെയ്ത പോലെ ഒരു മൂഡ്. മൽസരമാണ് എല്ലാം ശരിയാകണം.... രംഗം ഒരുക്കുന്നതിലെ വൃത്തിയില്ലായ്മ. രാജാവിന്റെ ഭാര്യ കഥാപാത്രത്തിന്റ സംഭാഷ പിഴവുകൾ, സ്ത്രീ മറ്റൊരു കഥാപത്രം ചെയ്തത് ഒരേ രീതിയൽ.)