ആൻഡ്രോയ്ഡിൽ വീണ്ടും ജോക്കർ വൈറസ് വ്യാപകമാകുന്നു.
സാംസ്കാരിക ലേഖകൻ
ആൻഡ്രോയ്ഡ് ഫോണിൽ വീണ്ടും ജോക്കർ വൈറസ് കടന്നുകൂടുന്നതായി റിപ്പോർട്ട്. ചില വ്യാജ മൊബൈൽ ആപ്ലിക്കേഷനുകൾ വഴിയാണ് ഈ വൈറസുകൾ ഫോണുകളിൽ കയറിക്കൂടുന്നത്. വൈറസിനെ കടത്തി വിടുന്ന ആൻഡ്രോയ്ഡ് ആപ്ലിക്കേഷനുകളുടെ പട്ടിക ബെൽജിയം പൊലീസ് പുറത്തുവിട്ടു. ഈ ആപ്ലിക്കേഷനുകളെല്ലാം മറ്റൊരു യഥാർത്ഥ ആപ്ലിക്കേഷനുകളുടെ വ്യാജ പതിപ്പാണ്. അതുകൊണ്ട് തന്നെ ഉപഭോക്താക്കൾ യഥാർത്ഥമെന്ന് കരുതി ഇത്തരം വ്യാജ ആപ്പുകൾ ഡൗൺലോഡ് ചെയ്ത് വൈറസ് കെണിയിൽ അകപ്പെടുന്നു. എസ്എംഎസ് മെസേജുകൾ, കോണ്ടാക്ട് ലിസ്റ്റ്, ഡിവൈസ് ഇൻഫോ എന്നിവയെല്ലാം ചോർത്തി ഉപഭോക്താക്കളുടെ പണവും സ്വകാര്യ വിവരങ്ങളും തട്ടിയെടുക്കുന്നതാണ് ജോക്കർ വൈറസിന്റെ രീതി. ട്രോജൻ ഗണത്തിൽ പെടുന്നതുകൊണ്ട് തന്നെ ഉപഭോക്താക്കളുടെ അറിവോ സമ്മതമോ ഇല്ലാതെ ചില പ്രീമിയം സർവീസുകൾ സബ്സ്ക്രൈബ് ചെയ്യുകയും ചെയ്യും ഈ വൈറസ്.
അപകടകാരികളായ ആ അപ്ലിക്കേഷനുകളുടെ ലിസ്റ്റ് ചുവടെ
* ഓക്സിലറി മെസേജ്
* എലെമെന്റ് സ്കാനെർ
* ഫാസ്റ്റ് മാജിക് എസ്എംഎസ്
* ഫ്രീ ക്യാംസ്കാനെർ
* ഗോ മെസേജസ്
* സൂപ്പർ മെസേജസ്
* സൂപ്പർ എസ്എംഎസ്
* ട്രാവൽ വോൾപേപ്പേഴ്സ്