"ഉദ്ധരണി" മനുഷ്യനിൽ നിന്ന് കുരങ്ങിലേക്കുള്ള തിരിച്ചുപോക്കോ?
- വാർത്ത - ലേഖനം
എ സെബാസ്റ്റ്യൻ
മനുഷ്യനിലെ നന്മ വിട്ട് കുരങ്ങിലേക്കുള്ള തിരിച്ചു പോക്ക് എന്ന് പറഞ്ഞാൽ എത്ര പേർക്ക് മനസ്സിലാകും എന്ന് അറിയില്ല. മറ്റുള്ളവരിൽ അധികാരമുറപ്പിക്കാൻ ഏതറ്റം വരെയും പോകുവാൻ പരിശ്രമിക്കുക എന്നത് മനുഷ്യൻ്റെ ജന്മ വാസനയാണ്. അതിന് നിങ്ങൾ കീഴ്പ്പെടുവാൻ തയ്യാറായാൽ നിങ്ങളുടെ തലയിൽ കയറി നിരങ്ങും. അത് എന്നും സംഭവിക്കുന്നതാണ്. അപ്പോൾ അതിനെ അണ്ടർലൈൻ ചെയ്ത് എടുത്തു കാണിക്കേണ്ടതുണ്ടോ? അതൊരു ചോദ്യമാണ്. ഉത്തരം നിങ്ങൾക്ക് ലഭിക്കുമോ? കണ്ടെത്തേണ്ടി വരും. സെൻ ബുദ്ധിസത്തിൻ്റെ അളവുകോൽ' വെച്ച് നമുക്ക് മാറ്റി പ്രതിഷ്ഠിക്കാം.. അതാണോ യാഥാർത്ഥ്യം.? ചോദ്യങ്ങളെ അവഗണിക്കുക. ഉത്തരമെന്നത് പ്രഹേളികയാക്കി മാറ്റുക. അവിടെ എന്തും പറയുവാൻ അധികാരത്തിൻ്റെ സ്ഥാന ലബ്ധിയുടെ മറവിൽ ഈ അധികാരം എത്ര കാലം നിലനിറുത്തുവാൻ കഴിയും?അതാണ് നേർക്കുള്ള ചോദ്യം. നിങ്ങൾക്ക് സമൂഹത്തോട് എന്ത് പറയുവാനുണ്ട് എന്ന ചോദ്യം ഉയരുന്നത് എവിടെ നിന്നുമാണ്. വെള്ളമടിക്കാതെയും പ്രാർത്ഥനയെ അവഗണിച്ചു കൊണ്ടും എത്രയോ ജീവിതങ്ങൾ മുന്നോട്ട് കുതിക്കുന്നുണ്ട്. അതിന് പഠിക്കേണ്ടി വരും. നിങ്ങളുടെ നിലപാട് എന്ത്? ആളും അർത്ഥവും വന്നു ചേരുമ്പോൾ നിങ്ങളിൽ മാറ്റം സംഭവിക്കുന്നുണ്ടോ? എല്ലാവരെയും സമ ശിഷ്യരായി കാണുവാൻ കഴിയാത്തത് എന്തു കൊണ്ട്. നമ്മുടെ ആഗ്രഹങ്ങളും പ്രതീക്ഷകളും മാറ്റി വെച്ചു കൊണ്ട് എന്തിനോ ജീവിക്കുന്നു , എങ്ങനെയോ ജീവിക്കുന്നു. ഒടുക്കം ആഗ്രഹിക്കാത്ത ജീവിതം ജീവിക്കേണ്ടി വരുന്ന ദുരന്തമാണ് ജീവിതം. അതിനെ നമുക്ക് തുറന്നു വിട്ട് മനുഷ്യ മനസ്സ് ആഗ്രഹിക്കുന്ന തരത്തിലേക്ക് തുറന്നു വിടുമ്പോൾ സമൂഹത്തിൻ്റെ തിട്ടൂരങ്ങൾ അടിച്ചേൽപ്പിക്കപ്പെടും. അതെല്ലാം മറി കടക്കുവാൻ കഴിയുന്നിടത്തേ മനുഷ്യനാകുന്നുള്ളു , അവന് മനുഷ്യനെ അറിയുവാൻ കഴിയുന്നുള്ളു ,പ്രകൃതിയെ അറിയുവാൻ കഴിയുന്നുള്ളു. നിങ്ങൾക്ക് എങ്ങനെയും ജീവിക്കാം. സമൂഹം ഏർപ്പെടുത്തുന്ന തടവറ പൊട്ടിച്ച് പുറത്ത് കടക്കുന്നവനേ മുന്നോട്ട് കുതിച്ചിട്ടുള്ളു. അതിന് ആദ്യം വേണ്ടത് ചങ്ങലകൾ പൊട്ടിച്ചെറിഞ്ഞ് സ്വതന്ത്രരാകുക എന്നതാണ്. സമൂഹത്തെ കേൾക്കാതിരിക്കുക, ശരിയെന്ന് ബോധ്യമുള്ളത് ചെയ്യുക. പിന്നെ എല്ലാം വന്നു ചേരും. ആശയിൽ നിന്നും ഉയിർക്കൊള്ളുന്ന ആർത്തിയിലേക്ക് ചുവട് വെയ്ക്കാതെ ജീവിക്കുവാൻ പരിശ്രമിക്കുക. സിനിമയെന്നത് അപ്രാപ്യമല്ലെന്ന് തെളിയിക്കാൻ സിനിമ എടുക്കുക എന്നത് തന്നെയാണ് പ്രധാനം. അതിനായി ആത്മാർത്ഥമായി പരിശ്രമിക്കുമ്പോൾ എല്ലാം കൂടെ വരും. അതാണ് ഉദ്ധരണി എന്ന സിനിമ പറയുന്ന രാഷ്ട്രീയം. നിങ്ങൾക്ക് പറയുവാനുള്ളത് ആത്മാർത്ഥമായി ചെയ്യുക ,ബാക്കി എല്ലാം കൂടെ വരും .എഴുതി എഡിറ്റ് ചെയ്ത സംവിധായകനെ വരും കാലം സിനിമയ്ക്ക് മാറ്റി നിറുത്തുവാൻ കഴിയില്ല. ഈ ചിത്രത്തിൻ്റെ മുന്നിലും പിന്നിലും ഉണ്ടായിരുന്നവരുടെ ആത്മാർത്ഥതയാണ് ഈ സിനിമ.