‘ദ്വയം' നാടകം ദുബായിൽ വീണ്ടും അരങ്ങേരി
- വാർത്ത - ലേഖനം
ദുബായ് : അൽ ഖൂസ് തിയേറ്ററിന്റെ ‘ദ്വയം' നാടകം ദുബായ് അൽ ഖൂസിലെ ദി ജങ്ഷൻ തിയേറ്ററിൽ അവതരിപ്പിച്ചു. ശ്രീജിത്ത് പൊയിൽക്കാവ് രചിച്ചനാടകം അജയ് അന്നൂർ ആണ് സംവിധാനം ചെയ്തത്. രാമായണം പുനരാഖ്യാനം ചെയ്തുകൊണ്ട് ജാതി സമ്പ്രദായത്തെ വിമർശിക്കുകയാണ് നാടകത്തിലൂടെ. വടക്കേ മലബാറിലെ ബാലി തെയ്യത്തിലൂടെ തെയ്യംകെട്ട് കലാകാരന്മാരുടെ ജീവിതവും നാടകത്തിൽ ആവിഷ്കരിക്കുന്നു. അബുദാബി ഭാരത് മുരളി നാടക്കോത്സവത്തിൽ ആയിരുന്നു അൽ ഖൂസ് തീയേറ്ററിന്റെ ആദ്യ അവതരണം. കാണികൾ ഏറ്റെടുത്ത നാടകം വീണ്ടും അരങ്ങിൽ എത്തിക്കാൻ സാധിച്ചതിൽ സന്തോഷത്തിലാണ് തീയേറ്റർ ഭാരവാഹികൾ.
സി.എസ്. പയ്യന്നൂർ, വിcനയൻ കൂവേരി, ജിനേഷ് സി.പി., പുഷ്പാ വിജയൻ, അമ്പിളി ശ്രീധരൻ, എലിയാസ് പി. ജോയ്, ജോൺ ചാണ്ടി, മഹേഷ് മഴൂർ, വിനു അച്യുതൻ, പ്രസൂൺ, അജിൽ, ബാബു മടിക്കൈ, റജുൽ ദാസ്, സുകൃത് എന്നിവരായിരുന്നു അഭിനേതാക്കൾ. മറ്റ് അണിയറ പ്രവർത്തകർ- വെളിച്ചം: ബിജു കൊട്ടില, സംഗീത നിയന്ത്രണം: ശ്രീരാഗ് രമേഷ്, രംഗകല : രത്നാകരൻ മടിക്കൈ, നിസാർ ഇബ്രാഹിം