കോഴിക്കോടൻ അരങ്ങുണരുന്നു... "ശാന്തനോർമ്മ":- "തിയേറ്റർ കൾച്ചർ കോഴിക്കോട്"
- വാർത്ത - ലേഖനം
വിനോദ് നിസരി
"തിയേറ്റർ കൾച്ചർ കോഴിക്കോട്" കോഴിക്കോട് ടൗൺഹാളിൽ രണ്ടുദിവസമായി "അതിജീവനത്തിന് നാടകോത്സവം"
നടത്തുന്നു. ഡിസംബർ 3,4 തീയതികളിലാണ് നാടകോത്സവം.
20 മിനുട്ടിൽ കുറയാതെയും 30 മിനുട്ടിൽ അധികമാകാതെയുമുള്ള നാടകങ്ങളാണ് ഉൾപ്പെടുത്തുന്നത്.
തിയേറ്റർ കൾച്ചർ കൂട്ടായ്മയിലെ അഞ്ചു നാടക സംഘങ്ങളുടെ നാടകങ്ങൾക്കൊപ്പം പുറമെ നിന്നുള്ള 3 നാടകങ്ങൾ കൂടി ഉൾപ്പെടുത്തി മൊത്തം 8 നാടകങ്ങളാണ് അവതരിപ്പിക്കുക. പുറമെ നിന്നുള്ള നാടകം അവതരിപ്പിക്കാൻ താല്പര്യമുള്ള സംഘങ്ങൾ നാടകത്തിന്റെ ഡയറക്ടർ നോട്ട്, നാടകകൃത്തിത്തിന്റെ അനുവാദ പത്രം , നാടകത്തെക്കുറിച്ചുള്ള ലഘു വിവരണം , നാടക സമിതിയുടെ പേര് എന്നിവ മുൻകൂട്ടി സ്ക്രീനിംഗ് കമ്മിറ്റിക്കു This email address is being protected from spambots. You need JavaScript enabled to view it. എന്ന മെയിൽ ഐ.ഡി യിൽ 25/10/2021 നു മുൻപായി അയക്കേണ്ടതാണ് . സതീഷ്.കെ.സതീഷ് ,എ.രത്‌നാകരൻ ,കരീം ദാസ് ,ഷെഫീഖ് ചെള്ളിക്കാട് എന്നിവരാണ് സ്ക്രീനിംഗ് കമ്മിറ്റി അംഗങ്ങൾ. അരമണിക്കൂറിൽ കൂടാത്ത നാടകങ്ങൾ ഒരു നാടകം കഴിഞ്ഞ് അര മണിക്കൂറിനകം അവതരിപ്പിക്കണം. നാടകങ്ങൾ അവതരണ ദിവസം കൃത്യം 6:30 നു ആരംഭിക്കും.നാടകങ്ങൾ തമ്മിലുള്ള ഇടവേള 30 മിനിറ്റ് ആയിരിക്കും. നാടക സംഘങ്ങൾക്ക് പ്രാഥമികമായ വെളിച്ചവും, ശബ്ദവും കമ്മിറ്റി നൽകുന്നതാണ്. കമ്മിറ്റി നൽകുന്ന ലൈറ്റിൽ കൂടുതലായി ആവശ്യമെങ്കിൽ അത് സംഘങ്ങൾ കൊണ്ടുവരേണ്ടതാണ്. ഓരോ സംഘത്തിനും 5000 രൂപമാത്രമാണ് അവതരണ ചിലവിലേക്കായി നൽകുക. ഇതൊരു നാടക മത്സരമല്ല അടഞ്ഞു കിടക്കുന്ന നാടക ലോകത്തെ വീണ്ടും സജീവമാകാനുള്ള ഒരു ശ്രമം മാത്രമാണെന്നും സംഘാടകർ അറിയിച്ചു. നാടകം നടക്കുന്ന രണ്ടു.ദിവസങ്ങളിലും 4 മണിമുതൽ 5:30 വരെ നാടക അനുബന്ധ സെമിനാറുകളും, അക്കാദമി അവാർഡ് ജേതാക്കൾക്കുള്ള ആദരവും നടക്കും. കൂടാതെ നാടകോത്സവത്തിനു മുന്നോടിയായി കോഴിക്കോട്ടെ തെരഞ്ഞെടുത്ത പത്തു നാടകപ്രവർത്തകരുമായി സംവദിക്കാൻ അവരുടെ വീടുകളിലേക്ക് THEATRE WALK നടത്തുമെന്നും സംഘാടകർ അറിയിച്ചു.