കേരള സംഗീത നാടക അക്കാദമി അമേച്വര്‍ നാടകോത്സവം ഇന്ന് ആരംഭിക്കും.
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
കേരള സംഗീത നാടക അക്കാദമി കൊല്ലത്ത് സംഘടിപ്പിക്കുന്ന അമേച്വര്‍ നാടകോത്സവത്തിന് ഏപ്രില്‍ മൂന്നിന് തിരി തെളിയും. വൈകീട്ട് തിരിതെളിയും. കൊല്ലം നീരാവില്‍ പ്രകാശ് കലാകേന്ദ്രം ഓഡിറ്റോറിയത്തിലെ
കെ.പി.എ.സി ലളിത നഗറില്‍ സംഘടിപ്പിക്കുന്ന നാടകോത്സവം ഇന്ന് ആരംഭിച്ച് ഏപ്രില്‍ ഏഴിനാണ് സമാപിക്കുക. സംസ്ഥാന സര്‍ക്കാറിന് വേണ്ടി അക്കാദമി നടപ്പിലാക്കുന്ന അമേച്വര്‍ നാടക സംഘങ്ങള്‍ക്കുള്ള 50 ലക്ഷം രൂപ ധനസഹായപദ്ധതിയുടെ ഭാഗമായാണ് നാടകോത്സവം സംഘടിപ്പിക്കുന്നത്. കൊല്ലത്ത് കൊല്ലം പ്രകാശ് കലാകേന്ദ്രയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇന്ന് വൈകീട്ട് ആറിന് നാടകോത്സവത്തിന്റെ ഉദ്ഘാടനം എം മുകേഷ് എംഎല്‍എ നിര്‍വഹിക്കും. കൊല്ലം കോര്‍പ്പറേഷന്‍ മേയര്‍ പ്രസന്നാ ഏണസ്റ്റ് മുഖ്യാതിഥിയായിരിക്കും. അക്കാദമി വൈസ്‌ചെയര്‍മാന്‍ സേവ്യര്‍ പുല്‍പ്പാട്ട് അധ്യക്ഷത വഹിക്കും. കൊല്ലം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ സിന്ധുറാണി.എല്‍, നാടക-സിനിമ അഭിനേതാവ് രാജേഷ് ശര്‍മ്മ, പ്രകാശ് കലാകേന്ദ്രം പ്രസിഡണ്ട് എച്ച് രാജേഷ് എന്നിവര്‍ സാംസാരിക്കും. നിര്‍വ്വാഹക സമിതി അംഗം ഫ്രാന്‍സിസ് ടി മാവേലിക്കര സ്വാഗതവും സംഘാടക സമിതി കണ്‍വീനര്‍ മഹേഷ് മോഹന്‍ നന്ദിയും പറയും.