അബല അരങ്ങിലെത്തുന്നു. ഗദ്ദാമകളുടെ അതിജീവനത്തിന്റെ നേർകാഴ്ച.
- വാർത്ത - ലേഖനം
നാടക ലേഖകൻ
അണിയറ ഇടപ്പള്ളി ആർട്സ് കുവൈറ്റ് അവതരിപ്പിക്കുന്ന,അജയ് ഘോഷ് ഇടപ്പള്ളി സംവിധാനം നിർവ്വഹിക്കുന്ന രണ്ടാമത്തെ നാടകമായ അബല യുടെ ദീപം കൊളുത്തൽ ചടങ്ങ് സെപ്റ്റംബർ 17 നു കല കുവൈറ്റ് ഹാളിൽ വെച്ചുനടന്നു. ഒന്നര മണിക്കൂർ ദൈർഘ്യമുള്ള നൃത്ത സംഗീത നാടകമാണ് അബല. നാടക രചനയും ഗാനങ്ങളും രംഗ പടവും മേക്കപ്പും നിർവ്വഹിക്കുന്നതും അജയ്‌ഘോഷ് തന്നയാണ്.
പ്രേക്ഷക പ്രശംസ നേടിയ ആദ്യ നാടകത്തിനു ശേഷം 2021
നവംബറിൽ അരങ്ങിലെത്തുന്ന ഈ നാടകത്തിന്റെ പ്രാരംഭ റിഹേഴ്‌സൽ സൂം മാധ്യമത്തിലൂടെ ആയിരിക്കും. മൂന്ന് സ്ത്രീ കഥാപാത്രങ്ങളെയും അവതരിപ്പിക്കുന്ന അഭിനേത്രികൾ കുവൈറ്റിലെ വിവിധ സ്കൂളുകളിലും ഹോസ്പിറ്റലികളിലും ജോലി ചെയ്യുന്ന
സാധാരണക്കാരായ തൊഴിലാളികളാണെന്ന പ്രത്യേകതയുമുണ്ട്. കുവൈറ്റ് സ്വദേശി വീടുകളിൽ ജോലി ചെയ്യുന്ന, കുടുംബത്തിന്റെ അത്താണികളായ, വരുമാന സ്രോതസ്സായ പ്രവാസി സ്ത്രീകളുടെയും ഡ്രൈവർമാരുടെയും അതിജീവനത്തിന്റെ നേർകാഴ്ചയാണ് അബലയിൽ അനാവരണം ചെയ്യപ്പെടുന്നത്. മറ്റു കഥാപാത്രങ്ങളെ കുവൈറ്റിലെ പ്രശസ്ത നാടക കലാകാരന്മാർ അവതരിപ്പിക്കും.
അജയ് ഘോഷ് ഇടപ്പള്ളിക്കും നാടകത്തിന്റെ അരങ്ങിലും അണി യറയിലും പങ്കെടുക്കുന്ന എല്ലാ നാടക ബന്ധുക്കൾക്കും ലോക നാടക വാർത്തകൾ കൂട്ടായ്മയുടെ വിജയാശംസകൾ.
നാടകം നാടിന്റെ നന്മക്ക്.