"ഹല്ലാ ബോൽ" എൽ.എൻ.വിയും അണിചേരുന്നു.
- വാർത്ത - ലേഖനം
സ്വന്തം ലേഖകൻ
സഫ്ദർ ഹാഷ്മിയുടെ സർഗ്ഗ കലാപങ്ങൾക്ക് സാക്ഷിയായ സുധൻവാ ദേശ് പാണ്ഡെയുടെ പൊള്ളുന്ന അനുഭവ സാക്ഷ്യങ്ങൾക്ക് പ്രശസ്ത നാടക പ്രവർത്തകനും ചലച്ചിത്രകാരനും ഭാരത് ഭവൻ സെക്രട്ടറിയുമായ പ്രമോദ് പയ്യന്നൂരിന്റെ വിവർത്തനത്തോടൊപ്പം സഫ്ദറിന്റെ വിഖ്യാത കൃതിയായ 'ഹല്ലാ ബോലി'ന്റെ പരിഭാഷയും ഉൾപ്പെടുത്തി ചിന്ത ബുക്സ് ഉടൻ പ്രസിദ്ധീകരിക്കുന്ന (സഫ്ദർ ഹാഷ്മിയുടെ മരണവും ജീവിതവും, ഹല്ലാ ബോൽ)
പുസ്തകത്തിന്റെ മുഖചിത്രം ഇന്ന് രാത്രി എട്ട് മണിക്ക് പ്രകാശനം ചെയ്യുന്നു.
സഫ്ദർ ഹാഷ്മിയുടെ ജ്വലിക്കുന്ന ഓർമ്മകൾക്ക് മുൻപിൽ രക്തപുഷ്‌പങ്ങൾ അർപ്പിച്ചുകൊണ്ട്
ലോക നാടക വാർത്തകൾ അന്താരാഷ്ട്ര നവമാധ്യമ കൂട്ടായ്മ ജനുവരി ഫെബ്രുവരി മാസങ്ങളിൽ സംഘടിപ്പിക്കുന്ന സഫ്ദർ ഹാഷ്മി അനുസ്മരണ പ്രഥമ ജനകീയ ദേശീയ തെരുവ് നാടകോത്സവത്തിന്റെ അനുബന്ധ സംരംഭമായി ഈ പ്രകാശന ചടങ്ങിൽ അണിചേരുന്നു, 26 രാജ്യങ്ങളിൽനിന്ന് എൽ എൻ വി കുടുംബത്തിലെ ആയിരങ്ങൾ പങ്കാളികളാകുന്നു.