ട്രാക്ടർ
- ചെറുകഥ
മിനി ഉതുപ്പ്
നിർത്തിയിട്ട വണ്ടി, അതായത് വാരപ്പെട്ടിയിൽ അത് ട്രാക്ടർ ആണ്.... കൊയിലാണ്ടിയിൽ അത് ട്രെയിനും
ട്രാക്ടർ മൂന്നോ നാലോ എണണ്ണമുണ്ട്.
വീട്ടിൽ ഒരെണ്ണമെങ്കിലും കാണും. കശുമാവിൻ്റെ അടിയിൽ, അല്ലെങ്കിൽ ഷെഡിൽ.
ഡ്രൈവറായിക്കളിക്കുക, ട്രാക്ടറിൽ കയറി ഇരുന്ന് വണ്ടിയിയോടിക്കുന്നതായി കളിക്കുക, ഇതൊക്കെ നടത്തും.
ട്രാക്ടർ, അതിൻ്റെ മണം... അതിപ്പോൾ കേൾക്കുമ്പോഴും പുറകോട്ടു പോകും... സ്വന്തം വീടിൻ്റെ മണം വരും
സീനയും ബീനയും ബിജുമോനും ഞാനും ചേച്ചിയും ഗീതചെച്ചിയും ബിജുക്കുട്ടനും അമ്പിളിക്കുഞ്ഞും ഒക്കെ കശുമാവിൻ്റെ ചുവട്ടിൽ... ട്രാക്ടർൻ്റെ അരികിൽ ഒക്കെയായി തൊട്ട് സാറ്റും ഒളിച്ചു കളിയും നടത്തും.
ക്ഷീണിക്കുമ്പോൾ കയറിയിരിക്കുന്നത് ട്രാക്ടർ ലാണ്. അങ്ങനെ ഒരു ട്രാക്ടർ യുഗവുമുണ്ടായിരുന്നു ജീവിതത്തിൽ.
ബെന്നിചേട്ടൻ ഒരു ദിവസം എന്നെ ട്രാക്ടർ പഠിപ്പിക്കാൻ കൊണ്ട് പോയി. കവലയിൽ നിന്ന് കുറച്ചു ദൂരം പിന്നിട്ടപ്പോൾ എൻ്റെ കയ്യിൽ വിട്ടു തന്നു. പിന്നെ കുറെ ദൂരം ഞാൻ ഓടിച്ചു. വാരപ്പെട്ടി ഗവൺമെൻ്റ് ആശുപത്രി കഴിഞ്ഞപ്പോൾ ആണ്, ഞാനല്ലേ ഓടിക്കുന്നത് എന്ന തോന്നലുണ്ടായത്. ചുറ്റുമുള്ളവരെയോക്കെ ഒന്ന് നോക്കണം ഞാനാണ് ഓടിക്കുന്നതെന്ന് പറയണം അല്ലെങ്കിൽ കാണിച്ചു കൊടുക്കണം എന്ന തോന്നലുണ്ടായത്. എല്ലാവരേയും നോക്കി. സ്റ്റിയറിംഗ് തിരിക്കാൻ വിട്ടുപോയി. നേരെ വണ്ടി ഒരരികിലേക്ക് റോഡ് കടന്ന്, മാറിപ്പോയി.
ഞാൻ പേടിച്ചും പോയി.
ബെന്നി ചേട്ടൻ ഉണ്ടായിരുന്നത് കൊണ്ട് രക്ഷപ്പെട്ടു. അതോടെ എൻ്റെ വണ്ടി പഠിത്തം അവസാനിച്ചു