14-ാമത് ഭരത് പി. ജെ. ആന്റണി സ്മാരക ദേശീയ അവാർഡിന് സൃഷ്ടികൾ ക്ഷണിക്കുന്നു
- വാർത്ത - ലേഖനം
2 വർഷമായി കോവിഡ് മഹാമാരി മൂലമുണ്ടായ നിഷ്ക്രിയത്വവും അനിശ്ചിതത്വവും അതിജീവിച്ച്, സർഗ്ഗശേഷിയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി
PART - ONO Films - Thrissur & ബിന്നി ഇമ്മട്ടി ക്രിയേഷൻസ്, ഭരത് പി. ജെ. ആന്റണിയുടെ പേരിൽ വിവിധ കാറ്റഗറിയിൽ പതിനാലാമത് (14th) ദേശീയ പുരസ്‌ക്കാരങ്ങൾ സമ്മാനിക്കുന്നു.
മത്സരം കാറ്റഗറികൾ
1 നാടക രചന (Max.1 മണിക്കൂർ ദൈർഘ്യം, മൗലീകം, സമകാലികം, DTP നിർബന്ധം)
2 ഡോക്യുമെന്ററി ഫിലിം (Max. ഒന്നര മണിക്കൂർ ദൈർഘ്യം)
3 ഷോർട് ഫിലിം (Max.10 മിനിറ്റ് ദൈർഘ്യം)
4 ഷോർട് ഫിലിം (Max. 30 മിനിറ്റ് ദൈർഘ്യം)
5 കുട്ടികളുടെ ഫിലിം (Max. 30 മിനിറ്റ് ദൈർഘ്യം)
6 FOCUS (Max. 10 മിനിറ്റ് ദൈർഘ്യം സ്വന്തം ജില്ലയിലെ സാഹിത്യ സർഗ്ഗ സൃഷ്ടിയെ അടിസ്ഥാനമാക്കിയുള്ള ഒരാൾ / ഗ്രൂപ്പ് അവതരണം-ടെലിഡ്രാമ വിഭാഗം)
7 SAP-Solo Acting Practice (Max. 5 മിനിറ്റ് ദൈർഘ്യം)
ലോകസാഹിത്യത്തിലെ ഏതെങ്കിലും കഥാപാത്രത്തെ അവതരിപ്പിക്കണം. ക്യാമറ ചലിക്കാം. പക്ഷേ, എഡിറ്റിംഗ് പാടില്ല
അവാർഡുകൾ
മികച്ച നാടക രചനയ്ക്കും, ഡോക്യുമെന്ററിക്കും, കുട്ടികളുടെ ഫിലിമിനും, 5,000 രൂപയും, ഷോർട് ഫിലിമുകൾക്ക് 10,000 രൂപയും FOCUS & SAP അവതരണങ്ങൾക്ക് 3,000 രൂപയും മെമന്റോയും പ്രശസ്തിപത്രവും പുസ്തകങ്ങളും ഡി വി ഡികളും അടങ്ങുന്നതായിരിക്കും അവാർഡുകൾ. മൊത്തം 80ഓളം അവാർഡുകൾ സമ്മാനിക്കും.
Reg. Details:
നാടക രചനയ്ക്കും FOCUS & SAPനും 100 രൂപയും, ഡോക്യുമെന്ററി & ഷോർട് ഫിലിമുകൾക്ക് 1,000 രൂപയും (MO/ DD / Google Pay മാത്രം)
Entry Last Date:
2022- ഒക്ടോബർ 2 (ഗാന്ധിജയന്തി)
എൻട്രികൾ അയയ്ക്കേണ്ട വിലാസം:
Chacko D Anthikad, 'RIYAZ'(H), P.O.Cherpu, Thrissur-680561
Mob: 9447084849(GPay) & 9645157077
Email: This email address is being protected from spambots. You need JavaScript enabled to view it.
Web: www.partonofilms.com
2022 ഡിസംബറിൽ തൃശ്ശൂരിൽ 3 ദിവസത്തെ
ഭരത് പി. ജെ. സ്മാരക ഷോർട് ഫിലിം ഫെസ്റ്റ് സംഘടിപ്പിക്കും.
വാർത്താ സമ്മേളനത്തിൽ പങ്കെടുത്തവർ:
1 ഡോ. സി. രാവുണ്ണി (ഫിലിം ഫെസ്റ്റ് & പ്രതിഭ അവാർഡ് ജൂറി ചെയർമാൻ)
2 ബിന്നി ഇമ്മട്ടി (രക്ഷാധികാരി & പ്രതിഭ അവാർഡ് ജൂറി അംഗം)
3 ചാക്കോ ഡി അന്തിക്കാട് (ജനറൽ കൺവീനർ & പ്രതിഭ അവാർഡ് ജൂറി അംഗം)
4 ജോൺസൺ ചിറമ്മൽ (എക്സിക്യൂട്ടീവ് അംഗം)
5 അഡ്വ. കെ. ആർ. അജിത്ബാബു (എക്സിക്യൂട്ടീവ് അംഗം)