ജെ.സി ഡാനിയൽ പുരസ്കാരം കെ.പി കുമാരന്
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
2021 ലെ ജെ.സി ഡാനിയേൽ പുരസ്കാരം കെ.പി.കുമാരന്. മലയാളത്തിൻ്റെ ഏറ്റവും ഉയർന്ന സിനിമാബഹുമതിയാണിത്. അഞ്ച് ലക്ഷം രൂപയും പ്രശസ്‌തി പത്രവും ശില്‍പ്പവും അടങ്ങുന്നതാണ് പുരസ്‌കാരം
ദ റോക്ക് എന്ന ലഘുചിത്രത്തിലുടെ ശ്രദ്ധേയനായ ചലച്ചിത്രസംവിധായകനാണ് കെ.പി.കുമാരൻ.
1936-ല്‍ തലശ്ശേരിയില്‍ ജനിച്ച കെ.പി കുമാരന്‍ റോക്ക് എന്ന ഹ്രസ്വചിത്രത്തിലുടെയാണ് ശ്രദ്ധേയനാകുന്നത്. അടൂര്‍ ഗോപാലകൃഷ്ണന്റെ സ്വയംവരത്തിന്റെ സഹതിരക്കഥാ രചയിതാവാണ്. അതിഥിയാണ് ആദ്യ ചിത്രം. തോറ്റം, രുക്മിണി, നേരം പുലരുമ്പോള്‍, ആദിപാപം, കാട്ടിലെപാട്ട്, തേന്‍തുളളി, ആകാശഗോപുരം എന്നിവ പ്രധാന ചിത്രങ്ങള്‍ സംവിധാനം ചെയ്തു. 1988 ല്‍ രുക്മിണി എന്ന ചിത്രത്തിന് മികച്ച സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടി. അതേ ചിത്രത്തിന് മികച്ച മലയാള സിനിമയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരവും ലഭിച്ചു. കവി കുമാരനാശന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ഗ്രാമവൃക്ഷത്തിലെ കുയില്‍ എന്ന ചിത്രം ഈയിടെ സംവിധാനം ചെയ്തിരുന്നു