"നജസ്സ്" ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു.
- വാർത്ത - ലേഖനം
കാനിന്‍ സ്റ്റാറായ കുവി എന്ന നായയെ പ്രധാന കഥാപാത്രമാക്കി, 2019 ലെ മികച്ച കഥക്കുള്ള സംസ്ഥാന അവാർഡ് നേടിയ വരി എന്ന ചിത്രത്തിന്റെ സംവിധായകൻ ശ്രീജിത്ത് പൊയിൽക്കാവ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന "നജസ്സ്" എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസായി.
വൈഡ് സ്ക്രീൻ മീഡിയയുടെ ബാനറിൽ ഡോക്ടർ മനോജ് ഗോവിന്ദൻ നിർമ്മിക്കുന്ന ഒമ്പതാമത്തെ സിനിമയായ 'നജസ്സിന്റെ ഛായാഗ്രഹണം വിപിന്‍ ചന്ദ്രൻ നിർവഹിക്കുന്നു. എഡിറ്റിംഗ്-രത്തിൻ രാധാകൃഷ്ണന്‍.എങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, ഡോക്ടർ സി രാവുണ്ണി, ബാപ്പു വെള്ളിപ്പറമ്പ് എന്നിവരുടെ വരികൾക്ക് സുനില്‍ കുമാര്‍ പി കെ സംഗീതം പകരുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- പ്രസൂണ്‍ പൊറ്റമ്മല്‍, കല-വിനീഷ് കണ്ണൻ, മേക്കപ്പ് - ഷിജി താനൂര്‍, കോസ്റ്റ്യൂം- അരവിന്ദ് കെ ആർ, സ്റ്റിൽസ്- രാഹുല്‍ ലൂമിയര്‍, ഡിസൈന്‍-ലൈനോജ് റെഡ് ഡിസൈൻ, സൗണ്ട് ഡിസൈന്‍- കരുണ്‍ പ്രസാദ്, കോ-റൈറ്റര്‍- റഫീഖ് മംഗലശ്ശേരി,ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍-ആസാദ് അലവില്‍, പി ആര്‍ ഒ- എ എസ് ദിനേശ്.
മലയാളത്തിലെ പ്രമുഖ നടീ നടന്മാർ നജസ്സിൽ അഭിനയിക്കുന്നു.