ഗ്രീസിലെ തീയേറ്റർ വർക്ക്ഷോപ്പിലേക്ക് ഇന്ത്യയിൽനിന്ന് ജോൺ ടി വേക്കൻ
- വാർത്ത - ലേഖനം
ലോകത്തെമ്പാടുമുള്ള നാടകകലാകാരന്മാർക്ക് ചിന്തയും പ്രചോദനവുമായ യവന നാടകവേദിയുടെ തട്ടകമെന്നറിയപ്പെടുന്ന ഗ്രീസിലെ ഏതൻസിൽ ഇരുപത്തഞ്ച് വർഷമായി പ്രവർത്തിക്കുന്ന പ്രശസ്ത തീയേറ്റർ ഇൻസ്റ്റിറ്റ്യൂട്ടായ തീയേറ്റർ ഓഫ് ചലഞ്ചിൽ കഴിഞ്ഞ പത്തൊമ്പത് വർഷമായി ലോകരാജ്യങ്ങളിലെ പ്രഗത്ഭരായ അഭിനയപരിശീലകരെ കണ്ടെത്തി അവിടുത്തെ പഠിതാക്കൾക്കുവേണ്ടി തീയേറ്റർ വർക്ക്ഷോപ്പ് നടത്താറുണ്ട്. അടുത്ത വർക്ക്ഷോപ്പിലേക്ക് ഇന്ത്യയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടത് പ്രശസ്ത നാടകകൃത്തും സംവിധായകനും നടനും അഭിനയപരിശീലകനും വൈക്കം സ്വദേശിയുമായ ജോൺ ടി വേക്കനെയാണ്. നാടകക്കളരി പ്രസ്ഥാനത്തിന്റെ ഇപ്പോഴത്തെ സംഘാടകനും പ്രധാന അദ്ധ്യാപകനും വൈക്കം തിരുനാൾ സ്ഥിരം നാടകവേദിയുടെ ഫൗണ്ടർ ഡയറക്ടറും നാടകഗ്രന്ഥശാലയുടെ എഡിറ്ററും തിരുച്ചിത്ര വിഷ്വൽ മീഡിയ ഗ്രൂപ്പിന്റെ ആർട്ടിസ്റ്റിക്ക് ഡയറക്ടറുമായ വേക്കൻ കഴിഞ്ഞ അമ്പതു വർഷമായി നാടകവേദിയിലെ സജീവ സാന്നിദ്ധ്യമാണ്.