കണ്ണൂർ അഥീനക്ക് ലോക നാടക വാർത്തകളുടെ ആദരവ്
കണ്ണൂർ: കണ്ണൂരിലെ മയ്യിൽ എന്ന ഗ്രാമത്തിൽ പ്രവർത്തിക്കുന്ന അഥീന നാടക നാട്ടറിവ് കേന്ദ്രത്തിലെ ഇരുപത് കലാകാരൻമാർക്ക് ലോക നാടക വാർത്തകൾ കൂട്ടായ്മ ഔദ്യോഗിക അംഗത്വം നൽകി ആദരിച്ചു. മയ്യിൽ എന്ന ഗ്രാമം കേന്ദ്രീകരിച്ച് സാംസ്കാരിക മേഘലയിൽ ഉണ്ടാക്കിയ ഉണർവ്വിനെ കണക്കിലെടുത്താണ് അംഗത്വം നൽകി ആദരിച്ചത്. ചടങ്ങിൽ എൽ.എൻ.വി സെൻട്രൽ അഡ്മിൻ പാനൽ അംഗം രശ്മി സ്വാഗതം ആശംസിച്ചു.നാടക ചലച്ചിത്ര സംവിധായകൻ ശ്രീജിത്ത് പൊയിൽ ക്കാവ് അദ്ധ്യക്ഷത വഹിച്ചു.ഗൂഗിൽ മീറ്റിൽ നടത്തിയ ചടങ്ങിൽ അഥീനയുടെ പ്രവർത്തകരായ 1. വിനോദ് കണ്ടക്കൈ,ജംഷീർ.ടി.സി,സുജിത്ത് കുമാർ ചെക്കിക്കുളം,
ജിജു മലപ്പട്ടം,പ്രജീഷ് ഏഴോം,സദാനന്ദൻ ചേപ്പറമ്പ്,പ്രഭുനാഥ്.പി.സി,സന്തോഷ് കരിപ്പൂൽ
,സപ്ന മഹേഷ്,ശരത്കൃഷ്,ചന്ദ്രശേഖരൻ കോറളായി,നന്ദ ഗോപാൽ,ശിഖകൃഷ്ണൻ,നിഖി വേളം,പ്രജിത്ത്.ഒ.പി കുറ്റ്യാട്ടൂർ,വിജേഷ് കണ്ടക്കൈ
ഉല്ലാസൻ കൂടൻ,വിജേഷ് കൈലാസ് ,മന്യഇരിവരി
ശിശിര കാരായി,ജിജു ഒറപ്പടി എന്നീ കലാകാപ്രവർത്തകർക്കാണ് ലോക നാടക വാർത്തകൾ കൂട്ടായ്മ അംഗത്വം നൽകി ആദരിച്ചത്. ചടങ്ങിൽ ഗാനരചയിതാവും,നാടകൃത്തും എൽ.എൻ.വി സെൻട്രൽ പാനൽ അംഗവുമായ അംഗവും ആയ ശ്രീ രമേഷ് കാവിൽ കവിത ചൊല്ലി, എൽ.എൻ.വി കുട്ടിക്കൂട്ടത്തിലെ കൂട്ടുകാരും,അഥീനയിലെ കലാപ്രവർത്തകരും ചേർന്ന് സംഘടിപ്പിച്ച കലാ വിരുന്ന് വ്യത്യസ്ഥമായി.എൽ.എൻ.വി സെൻട്രൽ പാനൽ അംഗമായ മോഹൻരാജ് പി.എൻ, നൗഷാദ് ഹസൻ,സാനു ആന്റെണി എന്നിവർ നന്ദി പ്രകാശനം നടത്തി.ജൂൺ 18 ഞാറാഴ്ച എൽ.എൻ.വി ആസ്ട്രേലിയയിലെ മെൽബൺ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വിപഞ്ചിക ഗ്രന്ഥശാലയിലെ ഇരുപതോളം കലാപ്രവർത്തകർക്ക് അംഗത്വം നൽകി ആദരിക്കും.