കവിയും കവിതയും കഥാപാത്രവും കർക്കിടകം ഒന്നിന് കാലത്ത് കാലടിയിൽ കണ്ടുമുട്ടി
- വാർത്ത - ലേഖനം
എ. സെബാസ്റ്റ്യൻ
കാലടി : കവിയും, കവിതയും കഥാപാത്രവും കർക്കിടകം ഒന്നിന് കാലത്ത് കാലടിയിൽ ഒരുമിച്ചു. കാലടി എസ് എൻ ഡി പി ലൈബ്രറിയുടെ ആഭി മുഖ്യത്തിൽ മറ്റൂർ ഗവ.എൽ.പി സ്ക്കൂളിലാണ് ഇതിന് വേദി ഒരുക്കിയത്. മഹാത്മ ഗ്രന്ഥശാല മാറ്റു ദേശം എന്ന കവിതയുടെ രചയിതാവായ കവി രാവുണ്ണിയേയും അതിലെ കഥാപാത്രമായ ജയൻ അവണൂരിനേയും ലൈബ്രറി പ്രവർത്തകർ ആദരിച്ചു. കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല പ്രോ വൈസ് ചാൻസലർ ഡോ. കെ. മുത്തു ലക്ഷ്മി യോഗം ഉദ്ഘാടനം ചെയ്തു. എറണാകുളം ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം. ആർ സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡന്റ് അഡ്വ കെ. ബി. സാബു യോഗത്തിൽ അധ്യക്ഷനായിരുന്നു.
കവി രാവുണ്ണി മഹാത്മ ഗ്രന്ഥശാല മാറ്റു ദേശം എന്ന കവിത ആലപിച്ചു. മഞ്ഞ പ്ര ഉണ്ണികൃഷ്ണൻ, ഡോ.സുരേഷ് മൂക്കന്നൂർ, ശ്രീമൂലനഗരം പൊന്നൻ, എ. സെബാസ്റ്റ്യൻ, കെ. മുരളീധരൻ, ജി. മോഹന ചന്ദ്രൻ, പീതാംബരൻ നീലീശ്വരം, എം. എ. വേലായുധൻ എന്നിവർ സംസാരിച്ചു. ലൈബ്രേറിയൻ ജയൻ അവണൂർ ഗ്രന്ഥാശാല അനുഭവം പങ്കു വച്ചു.