പി എം താജ് അനുസ്മരണം 2021
പത്രക്കുറിപ്പ് :
അന്തർദേശീയ അവതരണ ശില്പശാലയും രംഗാവതരണ പ്രഭാഷണ പരമ്പരയും
പ്രാദേശിക ഭാഷാ രംഗവേദിയുടെ ലാവണ്യബോധം മലയാള നാടകവേദിയിൽ സൃഷ്ടിച്ചതിൽ പി എം താജിന്റെ നാടക പ്രവർത്തനങ്ങൾക്ക് വലിയൊരു പങ്കുണ്ട്. സമകാലിക ഭാരതീയ രംഗവേദിയിയിലെ നവ ഭാവുകത്വം നിലനിൽക്കുന്നതുതന്നെ ബഹുസ്വരത നിറഞ്ഞ പ്രാദേശിക ഭാഷാ രംഗവേദിയിലൂടെയാണ്.
കഴിഞ്ഞ 31 വർഷമായി കോഴിക്കോട് നടക്കുന്ന നാടകോത്സവങ്ങളിലൂടെ, പ്രഭാഷണങ്ങളിലൂടെ, ചെറു കൂട്ടായ്മകളിലൂടെ കേരളത്തിന്റെ രംഗാവതരണ ഇടപെടലുകൾക്കുള്ള ചാലകശക്തിയായി പി എം താജ് അനുസ്മരണ സമിതി പ്രവർത്തിച്ചുവരുന്നു. ഈ മഹാമാരിയുടെ കാലത്ത് രംഗവേദിക്ക് നവോർജ്ജം നൽകുക എന്ന ഉദ്ദേശത്തോടുകൂടി വിപുലമായ പരിപാടികളോടുകൂടി ഓൺലൈനായി 2021 ജൂലൈ മാസം 23 മുതൽ 29 വരെ പി എം താജ് അനുസ്മരണം നടത്തുന്നു .
താജ് അനുസ്മരണവുമായി ബന്ധപ്പെട്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന സമാന്തര രംഗവേദിയുടെ, പ്രാദേശികരംഗവേദിയുടെ സമകാലിക പ്രവർത്തനങ്ങളെ പരിചയപ്പെടുത്തുകയാണ്.
ഭാരതത്തിന്റെ വിവിധഭാഗങ്ങളിലുള്ള പ്രാദേശികഭാഷാ രംഗവേദിയിലെ പ്രവർത്തകരുടെ പ്രഭാഷണം, യുവ രംഗാവതരണ പ്രവർത്തകർക്കുവേണ്ടിയുള്ള അന്തർദേശീയ അവതരണ ശില്പശാല, താജിന്റെ നാടകങ്ങളുടെ ആവിഷ്കാരം , നാടക വായന,നാടക സന്ദർഭങ്ങളെ അവലംബിച്ചുള്ള ചിത്രകാരന്മാരുടെ ദൃശ്യാവിഷ്കാരം, നാടക പ്രവർത്തകരുടെ കൂടിയിരിക്കൽ എന്നിങ്ങനെയുള്ള പരിപാടികൾ നിറഞ്ഞതാണ് ഈ വർഷത്തെ താജ് അനുസ്മരണം.
2021 ജൂലൈ മാസം 23 മുതൽ 29 വരെ രാവിലെ 10 മുതൽ ഉച്ചക്ക് 12 വരെ അവതരണ ശില്പശാലയും, വൈകിട്ട് 7 മണിക്ക് പ്രഭാഷണങ്ങളും നടക്കും. തിരഞ്ഞെടുത്ത 25 യുവ നാടക പ്രവർത്തകർക്കുവേണ്ടിയുള്ള ഓൺലൈൻ രംഗാവതരണ ശില്പശാല അന്തർദേശീയ രംഗാവതരണ പ്രവർത്തകരും അക്കാദമിക്കുകളുമായ ശങ്കർ വെങ്കിടേശ്വരൻ, ഡോ. അമീത് പരമേശ്വരൻ , ഡോ. ലക്ക്സനായി സോങ്ചെങ്ച്ചയ്, ജിജോ കെ മാത്യു, അലിയാർ അലി, അതുൽ വിജയകുമാർ, മനീഷ് പച്ചിയാരു എന്നിവർ നയിക്കും. ഓൺലൈൻ പ്രഭാഷണപരമ്പരയിൽ തമിഴ്നാട്ടിൽ നിന്നും പ്രളയൻ, ഗോവയിൽ നിന്നും വിഷ്ണുപദ് ബർവെ, ഹൈദരാബാദിൽ നിന്നും ജോൺ ബഷീർ, ബംഗാളിൽ നിന്നും പ്രൊഫ. അൻഷുമാൻ ബൗമിക്ക്, ആസാമിൽ നിന്നും അനുപം കൗശിക് ബോറ, മേഘാലയയിൽ നിന്നും ലാപ്തിയങ് സെയിം, ഡൽഹിയിൽ നിന്നും ഓംചേരി എൻ എൻ പിള്ള, കേരളത്തിൽ നിന്ന് ഈ പി രാജാഗോപാലൻ എന്നിവർ സംസാരിക്കും. 29ന്റെ സമാപനച്ചടങ്ങിൽ ഷിബു എസ്. കൊട്ടാരം താജ് അനുസ്മരണപ്രഭാഷണം നടത്തും.
20 വയസിനും 30 വയസിനും ഇടയിലുള്ള യുവതിയുവാക്കൾക്കുവേണ്ടിയുള്ള അവതരണ ശില്പശാലയിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ ജൂലായ് മാസം 17ന് മുൻപായി ഗൂഗിൾ ഫോറം പൂരിപ്പിച്ച് അപേക്ഷിക്കുക. അഭീഷ് ശശിധരനാണ് ശില്പശാല ഡയറക്ടർ.(ഫോൺ9676145161) വിവരങ്ങൾക്ക് കൺവീനർ, എ കെ രമേശ്, പി എം താജ് അനുസ്മരണസമിതി, കോഴിക്കോട്, 673004 This email address is being protected from spambots. You need JavaScript enabled to view it. : 9447276505.