ഒറ്റവര വിശേഷം
വെള്ളിത്തുരുത്തി താഴത്ത് രാമൻ ഭട്ടതിരിപ്പാട് (വി. ടി. ഭട്ടതിരിപ്പാട്)
ജനനം: 1896 മാർച്ച് 26.
മരണം: 1982 ഫെബ്രുവരി 12.
"എന്റെ സഹോദരീ സഹോദരന്മാരെ കരിങ്കല്ലിനെ കല്ലായി തന്നെ കരുതുക. മനുഷ്യനെ മനുഷ്യനായും കരിങ്കല്ലിനെ കല്ലായി തന്നെ കരുതുക. മനുഷ്യനെ മനുഷ്യനായും"
- വി. ടി.
സാമൂഹ്യ പരിഷ്‌കർത്താവ്, കേരള നവോത്ഥാന ചരിത്രത്തിലെ ജ്വലിക്കുന്ന നക്ഷത്രം, സ്വാതന്ത്ര്യ സമരസേനാനി, സാഹിത്യകാരൻ, നാടകകൃത്ത്, പത്രാധിപർ.
ആചാര ചങ്ങലക്കെട്ടുകളിൽ പിണഞ്ഞു വീർപ്പുമുട്ടിയ, നമ്പൂതിരി സമുദായത്തിലെ ദുരാചാരങ്ങളെ, പ്രഹസന വിധേയമാക്കി, അരങ്ങിന്റെ വിപ്ലവമാക്കി മാറ്റിയ, അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് (ആദ്യ അവതരണം 1929), രജനീരംഗം, വെടി വെട്ടം, കാലത്തിന്റെ സാക്ഷി, കർമ്മവിപാകം, എന്റെ മണ്ണ്, വിശക്കാത്ത ദൈവവും വിശക്കുന്ന മനുഷ്യനും, കരിഞ്ചന്ത, കണ്ണീരും കിനാവും (ആത്മകഥ 1970) തുടങ്ങിയ നിരവധി സാഹിത്യ സൃഷ്‌ടികൾ ഈ തൂലികയിൽ പിറന്നു.
കേരള സാഹിത്യ അക്കാദമി പുരസ്‌കാരം (1972)
കേരള സാഹിത്യ അക്കാദമി ഫെലോഷിപ് (1978)