കടമ്പൻ മൂത്താൻ കർഷകൻ്റെ ശബ്ദമാകുമ്പോൾ
- ഒപ്പീനിയന്‍
എ. സെബാസ്റ്റ്യൻ
കലയും കലാകാരനെയും ആര് സംരക്ഷിക്കും? എന്ന ചോദ്യം ഉയർത്തിക്കൊണ്ട് ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ മൂഴിക്കുളം ശാല നടത്തുന്ന ഞാറ്റുവേല ഉത്സവത്തിൻ്റെ ഭാഗമായി തിരുവനന്തപുരം ഓർഗാനിക് തിയ്യറ്റർ അവതരിപ്പിച്ച കടമ്പൻ മൂത്താൻ എന്ന നാടകം പ്രേക്ഷകരോട് ചോദിക്കുമ്പോൾ മണ്ണും പെണ്ണും നശിച്ചാൽ നാട് നശിക്കുമെന്ന ബോധത്തിലൂന്നിയ നാടകം തനത് നാടക സങ്കേതത്തിൻ്റെ ചുവട് പിടിച്ച് ലൈവ് താളത്തിലും മേളത്തിലും നിറഞ്ഞാടുമ്പോൾ നമ്മുടെ പാടത്തേക്ക് ഓർമ്മകളെ കൊണ്ട് പോകുവാൻ കഴിയുന്നുണ്ട്. പുഴയും വയലും മാലിന്യം വലിച്ചെറിയുവാനുള്ള ഇടങ്ങളെന്ന് കുട്ടികളെ നാം ബോധ്യപ്പെടുത്തി കൊടുക്കുമ്പോൾ നെല്ല് കതിരണിഞ്ഞ വയലും നിറഞ്ഞൊഴുകുന്ന പുഴയും കാണിച്ചു തന്ന് കൊണ്ട് കാർഷിക സംസ്കാരത്തിലേക്ക് പ്രേക്ഷകനെ കൊണ്ട് പോകുവാൻ കഴിയുന്നുണ്ട്. എന്തെല്ലാം നേടിയാലും കഴിക്കാനുള്ള അരി അന്യ സംസ്ഥാനത്ത് നിന്ന് കൊണ്ട് വരുന്നത് നല്ല ശീലമല്ല. മനസ്സുണ്ടെങ്കിൽ എന്തും വിളയിക്കാൻ കഴിയും. അത് വിപണനം ചെയ്യുവാൻ കഴിയുന്നില്ലെന്ന് പരാതിപ്പെടുമ്പോൾ നെല്ലിനെ മില്ലുകാർക്ക് തുച്ഛമായ വിലക്ക് വിൽക്കാതെ അരിയാക്കി മാറ്റിയാൽ കൃഷി ലാഭകരമാകില്ലേ എന്ന ചോദ്യം എന്തു കൊണ്ട് ഉയർന്നു വരുന്നില്ല. പാടത്ത് പണിയെടുക്കുന്നവന് അസുഖമില്ല, മേലനങ്ങി പണിയെടുക്കാത്തവന് വ്യായാമത്തിനായി രാവിലെ നടക്കേണ്ടി വരും. വിയർക്കുന്നവൻ്റെ രാഷ്ട്രീയമെന്നത് അറപ്പിൻ്റെ രാഷ്ട്രീയമായി പരിഗണിക്കുന്ന യുവതലമുറയോട് പണിയെടുക്കുന്നവൻ്റെ രാഷ്ട്രീയമാണ് കടമ്പൻ മൂത്തൻ്റെ രംഗഭാഷയും സംവിധാനവും നിർവഹിച്ച എസ്.എൻ. സുധീറിന് അഭിമാനിക്കാം. തരിശ് കിടക്കുന്ന ഭൂമിയിൽ പൊന്നണിഞ്ഞു കിടക്കുന്നതിലേക്കുള്ള സ്വപ്നമായിരുന്നു. ആ സ്വപ്നത്തിൽ നിന്നും യാഥാർത്ഥ്യത്തിലേക്കെത്തുമ്പോൾ വയൽ പൂവണിയുക തന്നെ ചെയ്യും. കാർഷിക സംസ്കാരം തിരിച്ച് പിടിച്ചാൽ കുറച്ച് കാലം കൂടി സ്വപ്നം കാണാൻ കഴിയും