ചതിയിലൂടെ യുദ്ധം ജയിച്ച് രാജ്യം ഭരിക്കുന്നവരുടെ നാടകം
- ഒപ്പീനിയന്‍
എ. സെബാസ്റ്റ്യൻ
വർത്തമാന കാലത്തെ അടയാളപ്പെടുത്തുവാൻ ചരിത്രത്തെ സൂക്ഷ്മമായി പഠിച്ച് പൊള്ളുന്ന, കൊള്ളുന്ന തരത്തിൽ നാടകമാക്കാമെന്ന് തെളിയിക്കുന്നു ധർമ്മോക്രസി എന്ന നാടകം. കാലടി സംസ്കൃത സർവ്വകലാശാലയിലെ തിയ്യറ്റർ അധ്യാപകൻ രമേശ് വർമ്മയുടെ സംവിധാനത്തിൽ നാടകം പഠിക്കുന്ന വിദ്യാർത്ഥികൾ അഭിനയിച്ച് ഫലിപ്പിച്ച നാടകം നിലവിലുള്ള തിയ്യറ്റർ സങ്കേതങ്ങളെ മാറ്റി മറിച്ചു കൊണ്ട് അരങ്ങേറിയപ്പോൾ സമകാലിക ഇന്ത്യ രാഷ്ട്രീയത്തെ അടയാളപ്പെടുത്തുന്നതായി മാറി. മഹാഭാരത യുദ്ധ പശ്ചാത്തലം പുനരാവിഷ്കരിച്ചു കൊണ്ട് ചതിയുടെ വിജയം തുറന്നു കാണിക്കുന്നു. ദുര്യോധനനെ ചതിച്ച് കൊന്നതും ബാലിയെ കൊന്നതും ഒന്നാകുമ്പോൾ ഇത്തരം ചതികളിലൂടെ തന്നെയല്ലേ ഭരണം നടത്തുന്നതെന്നും സമർത്ഥിക്കുമ്പോൾ അത് എന്ത് എന്ന് ചോദ്യം ഉയരാത്ത തരത്തിൽ നിശബ്ദരാകേണ്ടി വരുന്നവരുടെ വേദന മനസിലാക്കാം. ബാലിയെ ചതിയിലൂടെ അമ്പെയ്ത് കൊന്നിട്ട് സുഗീരവൻ എന്ന കുരങ്ങനെ രാജാവായി വാഴിക്കുന്നിടത് നാടകം അവസാനിക്കുന്നു. പ്രേക്ഷകർക്ക് ഈ നാടകത്തെ ഏത് കണ്ണിലൂടെയും കാണാം. ആ കാഴ്ച നിങ്ങളുടെ കാഴ്ച തന്നെയാണ് പക്ഷെ, ഈ കാഴ്ച അവസാനിപ്പിക്കുന്നത് ചൂട് ചോറ് വാരി കഴിക്കുന്ന കുട്ടികുരങ്ങനെ കാണുവാൻ കഴിയും. ആ കാഴ്ചയെ നിങ്ങൾക്ക് തള്ളിക്കള്ളയാം സ്വീകരിക്കാം. അത് നിങ്ങളുടെ യുക്തിയുടെയും വിവേകത്തിൻ്റെയും അളവുകോൽ തന്നെയാണ് കാഴ്ച. ബാലിയും ദുര്യോധനനും അശ്വതാത്മാവും തകർത്തഭിനയിച്ചപ്പോൾ മറ്റുള്ളവർ കൂടെ ഓടിയെത്തുന്നുണ്ടായിരുന്നു. ഒരു സംഗീതാപകരണമോ, മ്യൂസിക്കോ ഇല്ലാതെ കണ്ഠ ശുദ്ധയിൽ അഭിനേതാക്കൾ താളം പിടിച്ചപ്പോൾ അത് നവമായി എന്ന് മാത്രമല്ല ആ പുതിയ പരീക്ഷണം വിജയമായി.