സാന്ത്വനം റേഡിയോ നാടകോത്സവം
- വാർത്ത - ലേഖനം
കൊല്ലം പെയിൻ ആന്റ് പാലിയേറ്റീവ് ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ബഹ്‌റൈൻ കേരളീയ സമാജം സ്കൂൾ ഒഫ് ഡ്രാമയുടെ സഹകരണത്തോടെ
റേഡിയോ സാന്ത്വനം 90.4 എഫ് എം "റേഡിയോ നാടകോത്സവം 2024" സംഘടിപ്പിക്കുന്നു. ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ 2 നു ആരംഭിച്ചു ഒക്ടോബർ 15 നു അവസാനിക്കുന്ന രീതിയിൽ ആയിരിക്കും നാടകങ്ങൾ പ്രക്ഷേപണം ചെയ്യുക. എല്ലാ ദിവസവും രാത്രി 7.45 മുതലും അതെ നാടകം അടുത്ത ദിവസം രാത്രി 10 മുതൽ പുനഃപ്രക്ഷേപണവും ചെയ്യുന്ന അരമണിക്കൂർ അവതരണ ദൈർഘ്യ മുള്ള ഏഴ് നാടകങ്ങളാണ് നാടകോത്സവത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
നോവൽ, ചെറുകഥ തുടങ്ങിയ സാഹിത്യകൃതികളെ അവലംബമാക്കി രചിക്കപ്പെട്ട നാടകങ്ങളും പ്രശസ്ത നാടകകൃത്തുക്കളുടെ രചനകളും സ്‌മൃതിയിലാണ്ടുപോയ പഴയ കാല റേഡിയോ നാടകരാവുകളെ തിരികെ എത്തിക്കുന്ന ഗൃഹാതുരത്വം ഉണർത്തുന്ന ശ്രവ്യാനുഭവമായിരിക്കും സാന്ത്വനം റേഡിയോ നാടകോത്സവ നാളുകൾ ശ്രോതാക്കൾക്ക്
സമ്മാനിക്കുകയെന്ന് റേഡിയോ സാന്ത്വനം സ്റ്റേഷൻ ഡയറക്ടർ എൻ.എം.പിള്ള, ഫെസ്റ്റിവൽ ഡയറക്ടർ പി.എൻ. മോഹൻ രാജ്, നാടകോത്സവ സംഘാടക സമിതി ചെയർമാൻ ഡോ. റിജി ജി നായർ എന്നിവർ അറിയിച്ചു.