നജസ്സ് 10-ാമത് ഷിംല അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച ഇന്ത്യൻ സിനിമ
- വാർത്ത - ലേഖനം
10-ാമത് ഷിംല അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ "നജസ്സ്-An Impure Story" എന്ന മലയാള ചിത്രം മികച്ച ഇന്ത്യൻ സിനിമയ്ക്കുള്ള ദേശീയ പുരസ്കാരം നേടി. പ്രശസ്ത സംവിധായകൻ ശ്രീജിത്ത് പൊയിൽക്കാവ് രചനയും, സംവിധാനവും ചെയ്ത ഈ ചലച്ചിത്രം, പ്രേക്ഷകരുടെയും വിമർശകരുടെയും ഉയർന്ന പ്രശംസയ്ക്ക് പാത്രമായിരുന്നു.സൗത്ത് ഏഷ്യൻ ആർട്ട് ആൻ്റ് ഫിലിം അക്കാദമി ചിലിയിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തി ഈ ചിത്രം മികച്ച സംവിധായകനുൾപ്പെടെ അഞ്ച് പ്രധാന അവാർഡുകൾ കരസ്തമാക്കിയിരുന്നു. ചിത്രം നിർമ്മിച്ചിരിക്കുന്നത് ഡോ: മനോജ് ഗോവിന്ദനാണ്. പ്രകാശ് സി. നായർ, മുരളി നീലാംബരി എന്നിവർ സഹനിർമ്മാതാക്കളായാണ്.
ചിത്രത്തിന്റെ മുഖ്യ കഥാപാത്രമായ മൂസയുടെ വേഷം അവതരിപ്പിച്ചിരിച്ച മനോജ് ഗോവിന്ദൻ്റെ പ്രകടനം പ്രേക്ഷകഹൃദയം കീഴടക്കി. ടിറ്റോ വിൽസൻ, പ്രിയ ശ്രീജിത്ത്, സജിത മഠത്തിൽ, അമ്പിളി ഔസേപ്പ്, കൈലാഷ്, കുഞ്ഞിക്കണ്ണർ ചെറുവത്തൂർ എന്നിവർക്കൊപ്പം പെട്ടിമുടി ദുരന്തത്തിൽ ശ്രദ്ധേയയായ കുവി എന്ന പെൺ നായയാണ് ചിത്രത്തിൽ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
സാങ്കേതിക വിഭാഗത്തിൽ വിപിൻ ചന്ദ്രൻ്റെ ഛായാഗ്രഹണവും, രതിൻ രാധാകൃഷ്ണൻ്റെ എഡിറ്റിങ്ങും, വിനീഷ് കണ്ണൻ്റെ കലാസംവിധാനവും, ഷിജി താനൂരിൻ്റെ മേയ്ക്കപ്പും, കെ.ആർ അരവിന്ദിൻ്റെ വേഷവിധാനവും ചിത്രത്തെ ജീവസ്സുറ്റതാക്കി. തമിഴ്നാട് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലും, ഛാർഖണ്ഡ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലും നജസ്സ് പ്രദർശ്ശിപ്പിക്കുന്നുണ്ട്. ഈ വരുന്ന നവംബറിൽ ചിത്രം തിയേറ്ററുകളിലെത്തും.