!['കേൾക്കാത്ത ശബ്ദങ്ങൾ' പുസ്തകം പ്രകാശനം ചെയ്തു.](/images/thumbnails/mod_minifrontpagepro/25e7e4b1c80328058a082590dbe79a12.jpg)
'കേൾക്കാത്ത ശബ്ദങ്ങൾ' പുസ്തകം പ്രകാശനം ചെയ്തു.
Wednesday, 17 July 2024 05:33'കേൾക്കാത്ത ശബ്ദങ്ങൾ' എന്നാ മലയാളത്തിലെ ആദ്യത്തെ ക്വിയർ രചനകൾ മാത്രം...
![ലോക കേരളം ഓൺലൈൻ പ്ലാറ്റ്ഫോം](/images/thumbnails/mod_minifrontpagepro/eaede30ab2df9418c7dd3d56434b40b9.jpg)
ലോക കേരളം ഓൺലൈൻ പ്ലാറ്റ്ഫോം
Monday, 08 July 2024 16:46തിരുവനന്തപുരം : ലോകമെമ്പാടുമുള്ള പ്രവാസി മലയാളികളെയും അവരുടെ കുടുംബത്തെയും...
![''ഹെല്‍പ്പര്‍'' പണിയെടുക്കുന്നവനില് നിന്നും പണിയെടുക്കാത്തവനിലേക്കുള്ള ദൂരം](/images/thumbnails/mod_minifrontpagepro/4f91c46b1c61462a4fd85aab51d336c2.jpg)
''ഹെല്‍പ്പര്‍'' പണിയെടുക്കുന്നവനില് നിന്നും പണിയെടുക്കാത്തവനിലേക്കുള്ള ദൂരം
Monday, 01 July 2024 12:28ബംഗാളിയെ അതിഥി തൊഴിലാളിയായി കൊണ്ടാടുമ്പോള്‍ പട്ടിണിയായ ഒരു വര്‍ഗ്ഗമുണ്ട്....
![ബഹ്റൈൻ പ്രതിഭ 2024 വർഷത്തേക്കുള്ള പപ്പൻചിരന്തന പുരസ്കാരത്തിനുള്ള മലയാള നാടക രചനകൾ ക്ഷണിക്കുന്നു](/images/thumbnails/mod_minifrontpagepro/30161f04f3f03bdd7642e78c7c9873bf.jpg)
ബഹ്റൈൻ പ്രതിഭ 2024 വർഷത്തേക്കുള്ള പപ്പൻചിരന്തന പുരസ്കാരത്തിനുള്ള മലയാള നാടക രചനകൾ ക്ഷണിക്കുന്നു
Monday, 10 June 2024 09:38മനാമ: ബഹ്റൈനിലെ സാംസ്ക്കാരിക കലാ രംഗത്ത് കഴിഞ്ഞ നാല് പതിറ്റാണ്ടായി പുത്തൻ...
![ചിലിയിലെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ തിളങ്ങി 'നജസ്സ്'.](/images/thumbnails/mod_minifrontpagepro/879555ceaba1b8186c20a6d3a9eb10ab.jpg)
ചിലിയിലെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ തിളങ്ങി 'നജസ്സ്'.
Sunday, 26 May 2024 05:00ചിലി: പെട്ടിമുടി ദുരന്തത്തിൽ ശ്രദ്ധാകേന്ദ്രമായിരുന്ന "കുവി" എന്ന നായ കേന്ദ്ര...
![തിയേറ്റർ ഗ്രൂപ്പിന്റെ ഈ വർഷത്തെ നാടകം](/images/thumbnails/mod_minifrontpagepro/b2b4f0034839c099380d2cf7bdbf3ee6.jpg)
തിയേറ്റർ ഗ്രൂപ്പിന്റെ ഈ വർഷത്തെ നാടകം "ഏഴ് രാത്രികൾ" 2024 ഡിസംബർ 13ന്
Tuesday, 02 April 2024 05:08തീയേറ്റർ ഗ്രൂപ്പിന്റെ എട്ടാമത് നാടകത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം മുൻ...
![കളിയിൽ നിന്നും കൊലപാതകത്തിലേക്കുള്ള ദൂരം വില്ലന്‍ രക്തത്തിൽ പങ്കില്ല](/images/thumbnails/mod_minifrontpagepro/5e56a4e7a3c3daa0b0b596c81af288a6.jpg)
കളിയിൽ നിന്നും കൊലപാതകത്തിലേക്കുള്ള ദൂരം വില്ലന്‍ രക്തത്തിൽ പങ്കില്ല
Friday, 29 March 2024 04:00കരുവെച്ച കളിയിൽ നിന്നും ക്രിക്കറ്റിലേക്ക് കൂട്ടി കൊണ്ട് പോകുവാൻ...
![നാടക വർത്തമാനം ; ACTA UAE വെബ് സെമിനാർ സംഘടിപ്പിച്ചു.](/images/thumbnails/mod_minifrontpagepro/135afdf0648af9ee07af16d42206dbf8.jpg)
നാടക വർത്തമാനം ; ACTA UAE വെബ് സെമിനാർ സംഘടിപ്പിച്ചു.
Thursday, 28 March 2024 16:51UAEയിലെ നാടകപ്രവർത്തകരുടെ കൂട്ടായ്മയായ ACTA ലോക നാടക ദിനത്തോട് അനുബന്ധിച്ചൂ...
![സ്നേഹം പങ്കിടുന്നതിൻ്റെ ഇടങ്ങൾ](/images/thumbnails/mod_minifrontpagepro/4835788a218ae51708fcf03c40bc56da.jpg)
സ്നേഹം പങ്കിടുന്നതിൻ്റെ ഇടങ്ങൾ
Thursday, 28 March 2024 12:38ഗ്രന്ഥശാല പ്രവർത്തകർ കിട്ടുന്ന വേദിയിലൊക്കെ വായന മരിച്ചുവെന്ന് തട്ടി വിടും....
![ഗിരീഷ് കാരാടി മെമ്മോറിയൽ LNV ഇന്റർനാഷണൽ മൈക്രോ ഡ്രാമ ഫെസ്റ്റിവൽ ; പുരസ്കാരങ്ങൾ വിതരണം ചെയ്തു.](/images/thumbnails/mod_minifrontpagepro/224ac791933ae872f464ed7060f26543.jpg)
ഗിരീഷ് കാരാടി മെമ്മോറിയൽ LNV ഇന്റർനാഷണൽ മൈക്രോ ഡ്രാമ ഫെസ്റ്റിവൽ ; പുരസ്കാരങ്ങൾ വിതരണം ചെയ്തു.
Wednesday, 27 March 2024 19:11എറണാകുളം : അകാലത്തിൽ പൊലിഞ്ഞു പോയ നാടക സംവിധായകനും അഭിനേതാവും LNV സെൻട്രൽ...
![ലോക നാടകദിന സന്ദേശം 2024 മാർച്ച് 27](/images/thumbnails/mod_minifrontpagepro/8597e1fb2d9be260ef64d9416de41ea9.png)
ലോക നാടകദിന സന്ദേശം 2024 മാർച്ച് 27
Monday, 25 March 2024 07:16കലഹമില്ലായ്മയാണ് കല ഓരോ മനുഷ്യനും വ്യത്യസ്തനായിട്ടും കൂടി മറ്റു...
![എൽ എൻ വി അന്താരാഷ്ട്ര ഓൺലൈൻ മൈക്രോ ഡ്രാമ ഫെസ്റ്റിവലിൽ](/images/thumbnails/mod_minifrontpagepro/c85140b79006243b5ae746b5e4c962ab.jpg)
എൽ എൻ വി അന്താരാഷ്ട്ര ഓൺലൈൻ മൈക്രോ ഡ്രാമ ഫെസ്റ്റിവലിൽ
Sunday, 17 March 2024 02:40എറണാകുളം : മലയാള നാടക പ്രവർത്തകരുടെ നവ മാധ്യമ കൂട്ടായ്മയായ ലോക നാടക വാർത്തകൾ...
![സംസ്ഥാന യുവജന കമ്മീഷൻ യൂത്ത് ഐക്കൺ അവാർഡുകള്‍ പ്രഖ്യാപിച്ചു](/images/thumbnails/mod_minifrontpagepro/f778d31333ce9d6fc2ae4d49a0d95e2d.jpg)
സംസ്ഥാന യുവജന കമ്മീഷൻ യൂത്ത് ഐക്കൺ അവാർഡുകള്‍ പ്രഖ്യാപിച്ചു
Thursday, 07 March 2024 12:13തിരുവനന്തപുരം: കേരള സംസ്ഥാന യുവജന കമ്മീഷൻ 2023-24 വർഷത്തെ യൂത്ത് ഐക്കൺ...
![യുദ്ധ പശ്ചാത്തലത്തില്‍ പ്രണയവുമായി ഫോളെന്‍ ലീവ്സ് അനുഭവിപ്പിക്കുന്നു.](/images/thumbnails/mod_minifrontpagepro/59754dcc28b19e45912afed590825496.jpg)
യുദ്ധ പശ്ചാത്തലത്തില്‍ പ്രണയവുമായി ഫോളെന്‍ ലീവ്സ് അനുഭവിപ്പിക്കുന്നു.
Thursday, 01 February 2024 14:16യുദ്ധം കാണിക്കാതെ ശബ്ദത്തിലൂടെ അനുഭവവേദ്യമാക്കുന്ന ചിത്രമാണ് ഫോളെന്‍ ലീവ്സ്...
![''പെര്‍ഫക്ട് ഡേയ്സ്'' ആവര്‍ത്തനങ്ങളെ വിരസമാകാതെ ആഘോഷിക്കാന്‍](/images/thumbnails/mod_minifrontpagepro/7ea00a881647e2da221714089540b11f.jpg)
''പെര്‍ഫക്ട് ഡേയ്സ്'' ആവര്‍ത്തനങ്ങളെ വിരസമാകാതെ ആഘോഷിക്കാന്‍
Tuesday, 30 January 2024 05:02ആവര്‍ത്തനങ്ങളെ എങ്ങനെ വിരസമാകാതെ പ്രേക്ഷകനിലേക്ക് സന്നിവേശിപ്പിക്കാന്‍...
![ഇറ്റ്ഫോക്ക് 2024ന്റെ ടിക്കറ്റ് ബുക്കിംഗ് ജനുവരി 25 മുതൽ](/images/thumbnails/mod_minifrontpagepro/59c1813e11013bc5ee15fbf4202eeb6f.jpg)
ഇറ്റ്ഫോക്ക് 2024ന്റെ ടിക്കറ്റ് ബുക്കിംഗ് ജനുവരി 25 മുതൽ
Thursday, 25 January 2024 04:20ഫെബ്രുവരി 9 മുതൽ 16 വരെ തൃശൂരിൽ നടക്കുന്ന അന്താരാഷ്ട്ര നാടകോത്സവം ഇറ്റ്ഫോക്ക്...
![ഭരത് മുരളി നാടകോത്സവം പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു](/images/thumbnails/mod_minifrontpagepro/5b19e8c2dd517b0cfe5c8429496b7079.jpg)
ഭരത് മുരളി നാടകോത്സവം പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
Wednesday, 24 January 2024 09:06അബുദാബി കേരളസോഷ്യൽ സെന്റർ (കെ.എസ്.സി.) സംഘടിപ്പിച്ച 12 - മത് ഭരത് മുരളി...
![ആർട്ടിസ്റ്റ് കേശവൻ ഫൗണ്ടേഷൻ പുരസ്കക്കാരം ചെറുന്നിയൂർ ജയപ്രസാദിന്](/images/thumbnails/mod_minifrontpagepro/44f11c3b7875b31a297fbb498ef0eadb.jpg)
ആർട്ടിസ്റ്റ് കേശവൻ ഫൗണ്ടേഷൻ പുരസ്കക്കാരം ചെറുന്നിയൂർ ജയപ്രസാദിന്
Saturday, 13 January 2024 05:52അമ്പലപ്പുഴ: നാടക രംഗ ശിൽപ കലയിലെ ഗുരു സ്ഥാനീയനായിരുന്ന ആർട്ടിസ്റ്റ് കേശവന്റെ...
![ലേഡി ഓഫ് എക്സലെൻസ് അവാർഡ് വിജയരാജമല്ലികയിക്ക്](/images/thumbnails/mod_minifrontpagepro/bdd14aa7c3167af210239192aa744f98.jpg)
ലേഡി ഓഫ് എക്സലെൻസ് അവാർഡ് വിജയരാജമല്ലികയിക്ക്
Saturday, 13 January 2024 04:55തിരുവനന്തപുരം : 22ആമത് പ്രവാസി ഭാരതി(കേരള)യുടെ ലേഡി ഓഫ് എക്സലെൻസ് അവാർഡ്...
![62-ാമത് കലാകിരീടം കണ്ണൂരിന്](/images/thumbnails/mod_minifrontpagepro/bacce40827f5b2ca8378e03f024a4591.jpg)
62-ാമത് കലാകിരീടം കണ്ണൂരിന്
Monday, 08 January 2024 11:32കൊല്ലം: 62-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ 952 പോയന്റോടെ കലാകിരീടത്തിൽ...
![വികസിത ഭാരത് @2047 പ്രസംഗ മത്സരം](/images/thumbnails/mod_minifrontpagepro/1f893b492b7ea881a033257bde3525f2.jpg)
വികസിത ഭാരത് @2047 പ്രസംഗ മത്സരം
Thursday, 04 January 2024 11:5815 നും 29 നും ഇടയിൽ പ്രായമുള്ള യുവജനങ്ങൾക്കായി നെഹ്റു യുവ കേന്ദ്ര കോഴിക്കോട്...
![ഗിരീഷ് കാരാടി മെമ്മോറിയൽ LNV ഇന്റർനാഷണൽ മൈക്രോ ഡ്രാമ ഫെസ്റ്റിവൽ മത്സര വിജയികളെ പ്രഖ്യാപിച്ചു](/images/thumbnails/mod_minifrontpagepro/8e7e7ad4d0cab7dcb9144a8b4263e534.jpg)
ഗിരീഷ് കാരാടി മെമ്മോറിയൽ LNV ഇന്റർനാഷണൽ മൈക്രോ ഡ്രാമ ഫെസ്റ്റിവൽ മത്സര വിജയികളെ പ്രഖ്യാപിച്ചു
Saturday, 30 December 2023 14:46അകാലത്തിൽ പൊലിഞ്ഞു പോയ നാടക സംവിധായകനും അഭിനേതാവും LNV സെൻട്രൽ അഡ്മിൻ...
!['ഗവർണറും തൊപ്പിയും' നാടകത്തിന് വിലക്ക്.](/images/thumbnails/mod_minifrontpagepro/46d567ee585996f9523bb5d1dd43f06f.jpg)
'ഗവർണറും തൊപ്പിയും' നാടകത്തിന് വിലക്ക്.
Friday, 29 December 2023 17:55കൊച്ചി: കൊച്ചിൻ കാർണിവലിന്റെ ഭാഗമായി കാപ്പിരി കൊട്ടക തിയേറ്റർ...
കാശ്മീർ ജനതയുടെ അതിജീവന പോരാട്ടത്തിൻ്റെ നേർക്കാഴ്ചയുമായി ബ്രോക്കൺ ക്യാമറ.
![](/images/kashmir_docue.jpg)
രാഷ്ട്രീയ ചൂതാട്ടത്തിന് വേണ്ടി സാധാരണ മനുഷ്യര്‍ പന്താടപ്പെടുന്നത് ലോകത്തില്‍ സര്‍വ്വ സാധാരണമായിക്കൊണ്ടിരിക്കുന്നു. സമകാലീന സാഹചര്യത്തില്‍ സാധാരണ പൗരന്റെ അതിജീവന സമരം അടിച്ചമര്‍ത്തപ്പെടുന്ന ലോകത്തിലെ എല്ലാ ജനതക്കുമുള്ള ഉണര്‍ത്ത് പാട്ടാണ്.
അത്തരമൊരു ഉണര്‍ത്ത് പാട്ട് തന്നെയാണ് മലയാളി ഡോക്യുമെന്ററി സംവിധായകന് ഗോപാല്‍ മേനോന്റെ “ബ്രോക്കണ്‍ ക്യാമറ” എന്ന ഹ്രസ്വ ഡോക്യുമെന്ററി ചലച്ചിത്രം.
സംഘര്‍ഷ ഭൂമികളില്‍ ക്യാമറ ഒരു രാഷ്ട്രീയ ഉപകരണമായിക്കണ്ട ഗോപാല്‍ മേനോന്റെ ഹേ റാം : ജനസൈഡ് ഇന്‍ ദ ലാന്റ് ഓഫ് ഗാന്ധി (Hey Ram: Genocide in the Land of Gandhi’),നാഗാ സ്റ്റോറി-ദ അദര്‍ സൈഡ് ഓഫ് സൈലന്‍സ് [Naga Story-The other side of silence], ദ കില്ലിങ്ങ് ഫീ ല്‍ഡ് ഓഫ് മുസാഫിര്‍ നഗര്‍ [The Killing field of Musafir Nagar] തുടങ്ങിയ ഡോക്യുമെന്ററികള്‍ ദേശീയ അന്തര്‍ദേശീയ ശ്രദ്ധപിടിച്ചു പറ്റിയിട്ടുണ്ട്.
‘ദി ബ്രോക്കന്‍ ക്യാമറ’ (The Broken Camera )എന്ന ഹ്രസ്വ ഡോക്യുമെന്ററി ചലച്ചിത്രം മൈ റോഡ് റീല്‍ ( My Road Reel ) അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ശ്രദ്ധേയമായിക്കൊണ്ടിരിക്കുകയാണ്. കാശ്മീരി ജനതയുടെ അതിജീവന കഥയാണ് രണ്ടര മിനിറ്റ് ദൈര്‍ഘ്യമുള്ള ഹ്രസ്വ ചിത്രം പറയുന്നത്.
സംഘര്‍ഷഭരിതമായ കാശ്മീരി താഴ്വരയില് സ്വന്തം ശബ്ദവും- കാഴ്ചയും- ശരീരവും നഷ്ടപ്പെട്ട, അതുകൊണ്ട് മാത്രം തൊഴില്‍ സാധ്യതകള്‍ തേടിയ, ഒരു സാധാരണ പൗരന്റെ ജീവിതം എങ്ങനെ ഭരണകൂടം ചവിട്ടി മെതിക്കുന്നു എന്നു ഡോക്യുമെന്ററി ചര്‍ച്ച ചെയ്യുന്നു. രണ്ടര മിനിറ്റുള്ള ഡോക്യുമെന്ററി രണ്ടര പതിറ്റാണ്ടിന്റെ കാശ്മീര്‍ ചരിത്രം പറയുന്നു എന്നതാണ് വസ്തുത.
സുഹൈബ് മഖ്ബൂല്‍ ഹംസ മികച്ച ഫോട്ടോ ജേര്‍ണലിസ്റ്റ് ആയിരുന്നു. നേച്ചര്‍ ഫോട്ടോഗ്രാഫറായും ഫാഷന്‍ ഫോട്ടോഗ്രാഫറായും റേഡിയോ ജോക്കിയായും ജോലിചെയ്തിട്ടുള്ള അദ്ദേഹം രണ്ട് ഫീച്ചര്‍ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
2016ല്‍ ഒരു ദിവസം സമാധാനപരമായിനടന്നിരുന്ന ഒരു പ്രതിഷേധ സമരത്തിന്റെചിത്രങ്ങള് എടുക്കുന്നതിനിടെ സൈന്യം സമരക്കാര്‍ക്കെതിരെ നടത്തിയ പെല്ലറ്റ് ആക്രമണത്തില്‍ അദ്ദേഹത്തിന് ഭാഗികമായി കാഴ്ച നഷ്ടപ്പെട്ടു.
സംഘര്‍ഷഭരിതമായ കാശ്മീര്‍ താഴ്വരയില് ഭരണകൂടം വര്‍ഷിച്ച പെല്ലറ്റുകളാല്‍ കാഴ്ച നഷ്ടപ്പെട്ടിട്ടും തന്റെ ജീവിതം തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്ന സുഹൈബ് മഖ്ബൂല്‍ ഹംസയുടെ സ്ഥൈര്യവും ഇച്ഛാശക്തിയുമാണ് ഈ ചിത്രത്തിന്റെ പ്രമേയം.
ചിത്രത്തില്‍ ഭാഗികമായി കാഴ്ച നഷ്ടപ്പെട്ട ഫോട്ടോഗ്രാഫറായ യുവാവ് ഒരു ക്യാമറ വാങ്ങുന്നതും അത് ഉപയോഗിച്ച് വീണ്ടും ചിത്രങ്ങള്‍ എടുക്കാന്‍ ശ്രമിക്കുന്നതുമാണ് സംവിധായകന് ദൃശ്യവല്‍ക്കരിക്കുന്നത്.
കണ്ണു നഷ്ടപ്പെട്ട സുഹൈബ് മഖ്ബൂല്‍ ഹംസ കാശ്മീരി ജനതയുടെ പ്രതീകമാണ്. അവരുടെ അതിജീവന പ്രതീകം. ഡോക്യുമെന്റെറിയില്‍ സുഹൈബ് പറയുന്നുണ്ട് കാഴ്ചയെ തിരിച്ച് പിടിക്കാന്‍ ഒരുപാട് ശസ്ത്രക്രിയകള്‍ ചെയ്തെന്ന് ഒടുവില്‍ കാഴ്ച തിരിച്ച് കിട്ടില്ലെന്നറിഞ്ഞ് ആത്മഹത്യയെ കുറിച്ച് ചിന്തിച്ചു എന്നും.
ഒട്ടും അപകടകരമല്ല എന്ന വാദത്തിന്റെ പുറത്ത് ഭരണകൂടം സിവില്‍ സമൂഹത്തിന്റെ മുകളില്‍ നടത്തുന്ന അതിക്രമങ്ങളുടെ നേര്‍ചിത്രമാണ് സുഹൈബ് മഖ്ബൂല്‍ ഹംസയുടെ ജീവിതം. പ്രണയിനി അവനെ ജീവിതത്തിന്റെ അതിജീവനത്തിന്റെ പാത കാണിക്കുന്നു. ഇന്ന് സുഹൈബ് ആര്‍ജവത്തോടെ നിരവധി പ്രൊജക്ടുകള്‍ ചെയ്യുന്നുണ്ട് എന്ന് ഡോക്യുമെന്ററിയില്‍ പറയുന്നുണ്ട്.
പക്ഷേ കാഴ്ച നഷ്ടമായതോടെ കാശ്മീരില്‍ നിന്നുള്ള ഒരു മികച്ച നടനെ പ്രേക്ഷകര്‍ക്ക് നഷ്ടമാവുന്നുണ്ട്. ഇത്തരത്തില്‍ ഭരണകൂടം നടത്തി വരുന്ന എല്ലാ അതിക്രമങ്ങളും നമുക്ക് ഈ ഡോക്യുമെന്ററിയില്‍ കാണാന്‍ കഴിയും.
ഒരു ജനതയുടെ അതിജീവനം രേഖപ്പെടുത്തുന്ന ഈ ഹ്രസ്വ ഡോക്യുമെന്ററി മൈ റോഡ് റീല്‍ ( My Road Reel ) അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മത്സര വിഭാഗത്തിലാണ് കാണിക്കുന്നത്. പ്രേക്ഷകര്‍ക്ക് ചലച്ചിത്രമേളയിലെ ചിത്രങ്ങള്‍ ഓണ്‍ലൈനായി കാണാന്‍ കഴിയും. മേളയില്‍ ഈ ചിത്രത്തിന് മികച്ച വിജയം കൈവരിക്കാനാവട്ടെ എന്ന് പ്രത്യാശിക്കാം.