അഭിനയ ശിൽപ്പശാല സംഘടിപ്പിച്ചു.
Tuesday, 01 October 2024 05:50ഫറോക്ക് : ടീം ക്രിയേറ്റീവും, ബൈഹാർട്ട് എജുസോണും സംയുക്തമായി...
കുട്ടികൾക്കായി സൗജന്യ അഭിനയ ശിൽപ്പശാല
Wednesday, 25 September 2024 13:54ഫറോക്ക് : ടീം ക്രിയേറ്റീവും, ബൈഹാർട്ട് എജു സോണും സംയുക്തമായി സെപ്റ്റംബർ 28 ന്...
സാന്ത്വനം റേഡിയോ നാടകോത്സവം
Friday, 06 September 2024 10:42കൊല്ലം പെയിൻ ആന്റ് പാലിയേറ്റീവ് ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ബഹ്‌റൈൻ കേരളീയ...
നടൻ വി.പി രാമചന്ദ്രൻ (81) അന്തരിച്ചു
Wednesday, 04 September 2024 08:17കണ്ണൂർ: സിനിമ, സീരിയൽ, നാടക നടനും സംവിധായകനുമായിരുന്ന വി.പി രാമചന്ദ്രൻ (81)...
നാടകകൃത്തും മനുഷ്യാവകാശ പ്രവർത്തകനുമായ കനവ് ബേബി അന്തരിച്ചു
Sunday, 01 September 2024 05:14കൽപ്പറ്റ: എഴുത്തുകാരനും നാടകപ്രവർത്തകനുമായ കെ ജെ ബേബി (കനവ് ബേബി) അന്തരിച്ചു....
ഭാഷയില്ലാത്ത നാടകം
Wednesday, 21 August 2024 17:17ലിഖിത ഭാഷയില്ലാതെ എങ്ങനെ നാടകം സൃഷ്ടിക്കാമെന്ന് മാത്രമല്ല, അത് എങ്ങനെ...
നജസ്സ് 10-ാമത് ഷിംല അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച ഇന്ത്യൻ സിനിമ
Monday, 19 August 2024 02:5510-ാമത് ഷിംല അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ "നജസ്സ്-An Impure Story" എന്ന...
അഭിനേത്രി വിജയലക്ഷ്മി ബാലൻ വിടവാങ്ങി
Tuesday, 06 August 2024 15:02പ്രമുഖ നാടക സീരിയൽ ചലച്ചിത്ര അഭിനേത്രി വിജയലക്ഷ്മി ബാലൻ വിടവാങ്ങി. കാഫർ, കണ്ടം...
കളി ചിരിയിൽ നിന്നും ദുരന്തത്തിലേക്ക്
Tuesday, 06 August 2024 14:56മൂല്യച്യുതിയെ എങ്ങനെ സർഗാത്മകമായി കളിച്ച് ചിരിച്ച് മുന്നോട്ട് കൊണ്ടു പോകാം....
'കേൾക്കാത്ത ശബ്ദങ്ങൾ' പുസ്തകം പ്രകാശനം ചെയ്തു.
Wednesday, 17 July 2024 05:33'കേൾക്കാത്ത ശബ്ദങ്ങൾ' എന്നാ മലയാളത്തിലെ ആദ്യത്തെ ക്വിയർ രചനകൾ മാത്രം...
ലോക കേരളം ഓൺലൈൻ പ്ലാറ്റ്ഫോം
Monday, 08 July 2024 16:46തിരുവനന്തപുരം : ലോകമെമ്പാടുമുള്ള പ്രവാസി മലയാളികളെയും അവരുടെ കുടുംബത്തെയും...
''ഹെല്‍പ്പര്‍'' പണിയെടുക്കുന്നവനില്‍ നിന്നും പണിയെടുക്കാത്തവനിലേക്കുള്ള ദൂരം
Monday, 01 July 2024 12:28ബംഗാളിയെ അതിഥി തൊഴിലാളിയായി കൊണ്ടാടുമ്പോള്‍ പട്ടിണിയായ ഒരു വര്‍ഗ്ഗമുണ്ട്....
ബഹ്റൈൻ പ്രതിഭ 2024 വർഷത്തേക്കുള്ള പപ്പൻചിരന്തന പുരസ്കാരത്തിനുള്ള മലയാള നാടക രചനകൾ ക്ഷണിക്കുന്നു
Monday, 10 June 2024 09:38മനാമ: ബഹ്‌റൈനിലെ സാംസ്ക്കാരിക കലാ രംഗത്ത് കഴിഞ്ഞ നാല് പതിറ്റാണ്ടായി പുത്തൻ...
ചിലിയിലെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ തിളങ്ങി 'നജസ്സ്'.
Sunday, 26 May 2024 05:00ചിലി: പെട്ടിമുടി ദുരന്തത്തിൽ ശ്രദ്ധാകേന്ദ്രമായിരുന്ന "കുവി" എന്ന നായ കേന്ദ്ര...
തിയേറ്റർ ഗ്രൂപ്പിന്റെ ഈ വർഷത്തെ നാടകം "ഏഴ് രാത്രികൾ" 2024 ഡിസംബർ 13ന്
Tuesday, 02 April 2024 05:08തീയേറ്റർ ഗ്രൂപ്പിന്റെ എട്ടാമത് നാടകത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം മുൻ...
കളിയിൽ നിന്നും കൊലപാതകത്തിലേക്കുള്ള ദൂരം വില്ലന് രക്തത്തിൽ പങ്കില്ല
Friday, 29 March 2024 04:00കരുവെച്ച കളിയിൽ നിന്നും ക്രിക്കറ്റിലേക്ക് കൂട്ടി കൊണ്ട് പോകുവാൻ...
നാടക വർത്തമാനം ; ACTA UAE വെബ് സെമിനാർ സംഘടിപ്പിച്ചു.
Thursday, 28 March 2024 16:51UAEയിലെ നാടകപ്രവർത്തകരുടെ കൂട്ടായ്മയായ ACTA ലോക നാടക ദിനത്തോട് അനുബന്ധിച്ചൂ...
സ്നേഹം പങ്കിടുന്നതിൻ്റെ ഇടങ്ങൾ
Thursday, 28 March 2024 12:38ഗ്രന്ഥശാല പ്രവർത്തകർ കിട്ടുന്ന വേദിയിലൊക്കെ വായന മരിച്ചുവെന്ന് തട്ടി വിടും....
ഗിരീഷ് കാരാടി മെമ്മോറിയൽ LNV ഇന്റർനാഷണൽ മൈക്രോ ഡ്രാമ ഫെസ്റ്റിവൽ ; പുരസ്‌കാരങ്ങൾ വിതരണം ചെയ്തു.
Wednesday, 27 March 2024 19:11എറണാകുളം : അകാലത്തിൽ പൊലിഞ്ഞു പോയ നാടക സംവിധായകനും അഭിനേതാവും LNV സെൻട്രൽ...
ലോക നാടകദിന സന്ദേശം 2024 മാർച്ച് 27
Monday, 25 March 2024 07:16കലഹമില്ലായ്‌മയാണ് കല ഓരോ മനുഷ്യനും വ്യത്യസ്‌തനായിട്ടും കൂടി മറ്റു...
എൽ എൻ വി അന്താരാഷ്ട്ര ഓൺലൈൻ മൈക്രോ ഡ്രാമ ഫെസ്റ്റിവലിൽ
Sunday, 17 March 2024 02:40എറണാകുളം : മലയാള നാടക പ്രവർത്തകരുടെ നവ മാധ്യമ കൂട്ടായ്മയായ ലോക നാടക വാർത്തകൾ...
സംസ്ഥാന യുവജന കമ്മീഷൻ യൂത്ത് ഐക്കൺ അവാർഡുകള്‍ പ്രഖ്യാപിച്ചു
Thursday, 07 March 2024 12:13തിരുവനന്തപുരം: കേരള സംസ്ഥാന യുവജന കമ്മീഷൻ 2023-24 വർഷത്തെ യൂത്ത് ഐക്കൺ...
യുദ്ധ പശ്ചാത്തലത്തില്‍ പ്രണയവുമായി ഫോളെന്‍ ലീവ്‌സ് അനുഭവിപ്പിക്കുന്നു.
Thursday, 01 February 2024 14:16യുദ്ധം കാണിക്കാതെ ശബ്ദത്തിലൂടെ അനുഭവവേദ്യമാക്കുന്ന ചിത്രമാണ് ഫോളെന്‍ ലീവ്സ്...
എഴുത്തപ്പെടാത്ത ചരിത്രമാണ് ജണ്ട
- ലേഖനം
എ. സെബാസ്റ്റ്യൻ
എഴുത്തപ്പെട്ട ചരിത്രങ്ങളിൽ നിന്നും പുറം തള്ളപ്പെട്ടവരുടെ കഥ ജണ്ട. എഴുത്തപ്പെട്ട ചരിത്രമെന്നത് വാഴ്ത്തപ്പാട്ടുകൾ മാത്രമായപ്പോൾ എഴുത്തപ്പെടാത്ത ചരിത്രം തേടിയൊരു യാത്രയാണ് ജണ്ട പറയുന്നത്. തൻ്റെ കുലത്തിനും മണ്ണിനും പെണ്ണിനും വേണ്ടി പട നയിച്ച കോത റാണിയുടെയും കാളിപ്പുലയൻ്റെയും ചേർത്ത് നിൽപ്പിൻ്റെ കഥ പറയുമ്പോൾ എന്നും ഭൂമിയുടെ ജന്മാവകാശികളെ ചതിയിലുടെ പരാജയപ്പെടുത്തിയ ചരിത്രം മാത്രമെയുള്ളു. മനുഷ്യനെ പോലെ തന്നെ ഭൂമിയേയും സംരക്ഷിക്കണമെന്ന അടിസ്ഥാന തത്വത്തിൽ നിന്നും ഊർജം സ്വീകരിച്ച് പട നയിച്ചവരെ തകർക്കാൻ അടർത്തി മാറ്റൽ തന്ത്രം പ്രയോഗിച്ചാണ് എല്ലാക്കാലത്തും വിജയം വരിച്ചിട്ടുള്ളത്. കൂടെ നിൽക്കുന്നവരെ അടർത്തി മാറ്റി നീതി, ന്യായ വ്യവസ്ഥയെ അട്ടിമറിച്ച് കൊണ്ട് വിജയം വരിക്കുന്ന കഥ ഇന്നും തുടരുന്നു. നേർക്ക് നിന്ന് യുദ്ധം ചെയ്താൽ വിജയിക്കില്ലെന്ന ബോധ്യത്തിൽ നിന്നുമാണ് എല്ലാക്കാലത്തും ഉയർന്നവർ വിജയം വരിച്ചിട്ടുള്ളത് എന്ന് അടിവരയിടുന്നു ജണ്ട എന്ന നാടകം. സമരം ചെയ്യുന്നവരെ എത്ര തല്ലിക്കെടുത്തിയാലും അവർ ഉയിർത്തേഴുന്നേറ്റ് വരുന്നതാണ് ചരിത്രം. വിശന്നപ്പോൾ ഭക്ഷണത്തിനായി മോഷ്ടിച്ചുവെന്ന് പറഞ്ഞ് ജനക്കൂട്ടം തല്ലിക്കൊന്ന മധു ഉയർത്തിയ രാഷ്ട്രീയം പറയാതെ ജണ്ട പൂർത്തീകരിക്കുവാൻ കഴിയുമോ? പൊതു സമൂഹം എല്ലാം തട്ടിപ്പറച്ചിട്ടും പേരാടാതെ എല്ലാം ക്ഷമിക്കുന്ന അവസ്ഥയിലേക്ക് എങ്ങനെ എത്തിപ്പെടുന്നു എന്ന ചോദ്യം ഉയരുന്നുണ്ട്. എല്ലാക്കാലത്തും പറ്റിക്കപ്പെടുവാൻ വിധിക്കപ്പെട്ടവരുടെ ചരിത്രമാകുമ്പോൾ, കുടിയേറ്റക്കാരെ നല്ല പിള്ളയാക്കുവാൻ കാടും വേണ്ട ഭൂമിയും വേണ്ട മനുഷ്യൻ മാത്രം മതിയെന്ന വാദമുയർത്തുമ്പോൾ ഇതെല്ലാം ഉൾപ്പെട്ടാലെ പ്രകൃതിയാകു. ജീവനുള്ള ഭൂമിയാകു. വികസനത്തിനായി എല്ലാം തച്ച് തകർക്കാൻ ഇറങ്ങി പുറപ്പെടുമ്പോൾ വസ്തുതകളെ മൂടിവെച്ചു കൊണ്ട് കള്ളം ഉയർത്തിക്കൊണ്ട് വരേണ്ടി വരും. അന്നും ഇന്നും എന്നും ഉപയോഗിക്കാൻ മാത്രമുള്ളതാണ് ഭൂമിയുടെ അവകാശികളെയെന്ന് പറഞ്ഞ് ഉറപ്പിക്കുന്നതിനെ തട്ടി തകർത്തു കൊണ്ട് യഥാർത്ഥ ചരിത്രം ജണ്ട എന്ന നാടകത്തിലൂടെ ജീവിച്ച് കാണിക്കുന്നു. ഒരു സംഘം അഭിനേതാക്കളെ വേദിയിൽ കൊണ്ട് വന്ന് മികവുറ്റ രംഗസജീകരണത്തിലും വെളിച്ചത്തിലും ജീവിച്ചപ്പോൾ നാടകം പ്രേക്ഷകരുടെ ഉള്ളിലേക്ക് തറച്ചു കയറി. അഭിനയിച്ച് നടി നടന്മാർ അരങ്ങിൽ ജീവിച്ചു കൊണ്ട് പ്രശംസ നേടി. എഴുത്തപ്പെടാത്ത ചരിത്രത്തിന് നാടക ഭാഷയൊരുക്കി സംവിധാനം ചെയ്ത രഞ്ജിത്ത്.വി ചന്ദിന് ജണ്ടയിലൂടെ അഭിമാനിക്കാം