സുവീരന്റെ നാടകം തടയപ്പെടുമ്പോൾ
- ഒപ്പീനിയന്
ചാക്കോ ഡി അന്തിക്കാട്
കേരള സംഗീത നാടക അക്കാദമി(KSNA)യുടെ ഏപ്രിൽ 8ന്റെ നിലപാട്, (പുതിയ നാടകം സുവീരൻ അവതരിപ്പിക്കട്ടെയെന്നത്)... അതായത് വർഗ്ഗീയ ശക്തികൾ അടിച്ചു വീഴ്ത്താൻ ശ്രമിച്ചിടത്തുനിന്ന്, സുവീരൻ, നാടകം കളിച്ചു മുന്നേറട്ടെ എന്ന ധീരമായ തീരുമാനത്തെ, RSS എതിർപ്പിനെതിരെയുള്ള ആവിഷ്ക്കാര സ്വാതന്ത്ര്യത്തെ, ("ജീവിച്ചിരിക്കുക എന്നാൽ"-നാടകം) ഒരു പ്രൈവറ്റ് നാടക സംഘടനയുടെ തലപ്പത്തിരിക്കുന്ന വ്യക്തി 'റിമോട്ട് കൺട്രോളി'ലൂടെ നിയന്ത്രിക്കുന്നത് എത്രകാലം, കേരളത്തിലെ മുഴുവൻ ജനകീയ നാടകക്കാർ, (ഒപ്പം ആ നാടക സംഘടനയിലുള്ള പുരോഗമന വാദികൾ അടക്കം) സഹിക്കണം?
ഒരു നാടകം ഉണ്ടാവുക എന്നത് ഒരു പോരാട്ടമായി മാറിയ കാലത്ത്, ഉള്ള നാടകത്തെ 'ക്യാൻസൽ' ചെയ്യുന്നിടത്തേയ്ക്ക് കാര്യങ്ങൾ എത്തുമ്പോൾ,
KSNA നിർബന്ധിക്കപ്പെടുമ്പോൾ, അതുണ്ടാക്കുന്ന പുതിയ വെല്ലുവിളി കൂടുതൽ കടുത്തതായി മാറുന്നു...
KSNA പറയുന്ന 'നാടക മോണിറ്ററിംഗ്' (നാടകം 2 ദിവസം ചാർട്ടഡ് ഡേറ്റുകളിൽ കളിക്കേണ്ടത് ക്യാൻസൽ ചെയ്തെങ്കിലും, മെയ് 4ന് ഞാറക്കൽ കളിക്കട്ടെ എന്നത്-NB: ഇതിന്റെ TA ആര് കൊടുക്കും? -സുവീരനുള്ള KSNAയുടെ കത്തിൽ വ്യക്തമല്ല എന്ന് സുവീരൻ പറയുമ്പോൾ...?) യഥാർത്ഥത്തിൽ ഒരു തരം 'സെൻസറിങ്' പ്രക്രിയ പോലെതന്നെയല്ലേ?
സുവീരനെ പോലെ കേരളത്തിലും, ഇന്ത്യയിലും, വിദേശത്തും മികച്ച നാടകങ്ങൾ ചെയ്ത് തെളിയിച്ച, നിരവധി, ദേശീയ -അന്തർദേശീയ അവാർഡുകൾ (ആദ്യ സിനിമ- "ബ്യാരി" അടക്കം) സ്വന്തമാക്കിയ സംവിധായകന്റെ ഏറ്റവും പുതിയ നാടകത്തിന്റെ ("ജീവിച്ചിരിക്കുക എന്നാൽ...") ഗുണനിലവാരം കണ്ടെത്താൻ,
ഒരു ഉന്നത നാടക വ്യക്തിയുടെ സാന്നിദ്ധ്യത്തിൽ 'മോണിറ്ററിങ്' വേണം എന്ന് ആരു നിർദ്ദേശിച്ചാലും, അതിലും വലിയ അസംബന്ധം വേറെയില്ല!
KSNAയെവരെ ഇതുപോലെ 'പ്രഷർ' കൊടുത്ത് ഈ രീതിയിൽ പ്രതിസന്ധി സൃടിച്ചത്, സാംസ്ക്കാരിക വകുപ്പിനെ വരെ നിസ്സാരവൽക്കരിക്കാൻ
ആ 'റിമോട്ട് കൺട്രോളി'ന് കഴിയും എന്ന സൂചനയാണോ നൽകുന്നത്? (അകത്തില്ലെങ്കിലും പുറത്തിരുന്നു നിയന്ത്രിക്കും?!?)
2022 മെയ് 4 (ഞാറക്കൽ) & 11ൽ (വടകര) സുവീരന്റെ നാടകം കളിക്കാൻ KSNA അനുവദിക്കുകയും (ബ്രോഷർ ഇറങ്ങിയതാണ്), ഒരാൾ വീണു കിടക്കുമ്പോൾ ഒരു കൈത്താങ്ങ് കൊടുക്കുകയും ചെയ്യുക എന്ന മനുഷ്യത്വം ഉയർത്തിപ്പിടിച്ചിരുന്നെങ്കിൽ, KSNAയുടെ ചരിത്രത്തിലെ ഒരു മഹത്തായ സംഭവം ആയി അത് മാറിയേനെ... മികച്ച മാതൃകയായി പ്രശംസിക്കപ്പെട്ടേനെ!
ഇതിപ്പം... ഉള്ള മനുഷ്യത്വം വെറും 'റിജിഡ്' ആയ നിയമത്തിന്റെ പേരിൽ കവർന്നെടുക്കുന്ന അവസ്ഥ ശരിയല്ല...
ഈ ജനാധിപത്യ വിരുദ്ധത തുടരാൻ അനുവദിക്കരുത്!
(പ്രൈവറ്റ് / പബ്ലിക്)
നാടകം, വെറും അടിമപ്പണിയല്ല എന്ന സുവിരന്റെ ധീരമായ തീരുമാനത്തെ, (അഡ്വാൻസ് തുകയായ 1 ലക്ഷം തിരിച്ചു കൊടുക്കുന്നതടക്കം) അംഗീകരിക്കുന്നു!
പറഞ്ഞ വാക്കിനു വിലകൽപ്പിക്കുന്ന, നട്ടെല്ലുള്ള ഏതൊരു കലാകാരനും / കലാകാരിയും ഈ തീരുമാനംതന്നെ എടുക്കും !
കോഴിക്കോട്... ബദൽ സംഘാടനത്തിലൂടെ സുവീരൻ ജനങ്ങൾക്ക് മുൻപിൽ തന്റെ ആവിഷ്ക്കാര സ്വാതന്ത്ര്യം പ്രഖ്യാപിക്കും... പ്രഖ്യാപിക്കണം! സംഭവിച്ചത് എല്ലാം ജനങ്ങളോട് തുറന്നു പറയണം (FB ലൈവ് പ്രതീക്ഷിക്കുന്നു)
10 ദിവസം തുടർച്ചയായി "ജീവിച്ചിരിക്കുക എന്നാൽ" നാടകം കോഴിക്കോട് കളിക്കണം...
ആ നാടകം കേരളത്തിലെ ജനകീയ നാടക പ്രേമികൾ ഏറ്റെടുക്കണം...
ചേർപ്പിൽ ഞങ്ങൾ ഒരു കളി ഇപ്പോഴേ ഉറപ്പ് തരുന്നു.
എല്ലാ ജില്ലകളിലും ആ നാടകത്തിന് വേദികൾ ഒരുക്കപ്പെടണം.
സുവീരനും ബാക്ക് സ്റ്റേജിനും ഐക്യദാർഢ്യം!
KSNAയുടെ ഈ 'ക്യാൻസൽ തീരുമാനം' വീണ്ടും പുനഃപരിശോധിക്കാൻ കഴിയുന്നതാണ്...
അതിന് 'പുകസ', 'യുവകലാസാഹിതി'യടക്കം എല്ലാ കലാസമിതികളും, ഉന്നത സാംസ്ക്കാരിക നായകരും എഴുത്തുകാരും, കലാലോകവും, അഭിനയലോകവും
ഉടൻ ഇടപെടണം... പ്രതികരിക്കണം...
മനുഷ്യന് മുൻപിൽ... ജീവിത പ്രതിസന്ധികൾ നേരിടാനായി, മാറ്റാൻ കഴിയാത്ത ഏത് 'നിയമ ഇരുമ്പ് ഉലക്കയും' കാലം ചവറ്റുകുട്ടയിൽ എറിഞ്ഞ ചരിത്രം, കാലം ഉയർത്തിപ്പിടിച്ചിട്ടുണ്ട്.
കുമാരനാശാന്റെ വരികൾ -
"മാറ്റുവിൻ ചട്ടങ്ങളെ...
സ്വയം അല്ലെങ്കിൽ
മാറ്റുമതുകളീ നിങ്ങളെതാൻ"
ഓർക്കുന്നത് നല്ലത്...