നാടകത്തെ അൺപാർലിമെന്റെറി വാക്കാക്കിയതാരാണ്
- ഫെയിസ്ബുക്ക് പോസ്റ്റ്
ശ്രീജിത്ത് പൊയിൽക്കാവ്
സിനിമയെന്ന വാക്ക് അൺപാർലിന്റെറി വാക്കുകളുടെ പട്ടികയിൽ പെടാതിരിക്കുകയും നാടകം അൺപാർലിമെന്റെറി വാക്കായി മാറുകയും ചെയ്യുന്നത് എന്ത് കൊണ്ടാവും.
പലപ്പോഴും പ്രഥമ സാഹിത്യശാഖയാണ് നാടകവും, കവിതയും.
കവിതയും നാടകവും കഴിഞ്ഞതിന് ശേഷമാണ് മറ്റ് സാഹിത്യ ശാഖകൾ പിറക്കുന്നത്.
നാട്യം,നാടകം എന്നീ വാക്കുകൾ പലപ്പോഴും നമ്മൾ അതിന്റെ അന്തസത്ത ഉൾക്കൊണ്ട് അല്ല ഉപയോഗിക്കുന്നത്.
ഒരാൾ കാപട്യം കാണിക്കുന്നു. എന്നതിനെ നാടകം കളിക്കുന്നു എന്ന് ഉപയോഗിച്ച് വന്നത് പ്രധാനമായും മാധ്യമ പ്രവർത്തകരാണ്.
Screenplay എന്നതിന്റെ കൃത്യമായ മലയാളം തിരനാടകം എന്നാണ് എന്നാൽ മലയാള സിനിമ വളർച്ചയിൽ നാടകം ഒഴിവാക്കി തിരക്കഥ എന്നാക്കി. നാടകം എന്തോ കുറഞ്ഞ പരിപാടിയാണ് എന്ന വരേണ്യ സിനിമാ ബോധമാണ് ഇങ്ങനെ പേര് മാറ്റാൻ കാരണമായിതീർന്നത്.
എന്തായാലും നാടകം എന്ന കലയെ അധിക്ഷേപിക്കുന്നതരത്തിൽ നിയമസഭയിൽ നാടകം, നാടകീയമായ നീക്കങ്ങൾ എന്നൊക്കെ ഉപയോഗിക്കാതിരിക്കാൻ നമ്മുടെ ഭാഷാശാസ്ത്രകാരൻമാരും,മാധ്യമങ്ങളും ശ്രദ്ധിക്കണം.
പാർലിമെന്റിൽ നാടകം എന്ന് ഉപയോഗിച്ചാലും ഇല്ലങ്കിലും നാടകം എന്ന കലയും, സാഹിത്യശാഖയും മനുഷ്യനുള്ളടുത്തോളം നിലനിൽക്കും.